Latest NewsIndiaNews

അകാലിദൾ യുവ നേതാവിനെ വെടിവെച്ച് കൊന്നു: അന്വേഷണം ആരംഭിച്ച് പോലീസ്

ചണ്ഡിഗഡ്: അകാലി ദൾ യുവനേതാവിനെ വെടിവെച്ചു കൊന്നു. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. വിക്കി മിദുകേര എന്ന യുവ നേതാവാണ് കൊല്ലപ്പെട്ടത്. നാലംഗ സംഘമാണ് വിക്കിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: ടോക്യോയിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ: ഗുസ്തിയിൽ ബജറംഗ്‌ പൂനിയയ്ക്ക് വെങ്കലം

ശനിയാഴ്ച്ച രാവിലെ പത്തരയോടെയാണ് കൊലപാതകം നടന്നത്. കാറിലിരിക്കുകയായിരുന്ന വിക്കി മിദുകേരയ്ക്ക് നേരെ അക്രമികൾ വെടിയുതിർത്ത ശേഷം കടന്നു കളയുകയായിരുന്നു. നാലംഗ സംഘത്തിലെ രണ്ട് പേരാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ വിക്കി മിദുകേര മരണപ്പെട്ടു.

Read Also: യാത്രാവിലക്കില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button