Latest NewsNewsInternational

രാജ്യത്തെ അരക്ഷിതമാക്കാനുള്ള പാകിസ്ഥാന്റെ ശ്രമം വിജയിക്കില്ല: താലിബാൻ ഭീഷണി മറികടക്കുമെന്ന് അഫ്ഗാൻ വൈസ് പ്രസിഡന്റ്

സ്വന്തമായി നിലനിൽപ്പില്ലാത്ത പാകിസ്ഥാൻ അഫ്ഗാന്റെ സംരക്ഷകനാകും എന്നത് തികച്ചും അസാധ്യമാണ്

കാബൂൾ: രാജ്യത്തെ അരക്ഷിത മാക്കാനുള്ള പാകിസ്ഥാന്റെ ശ്രമം വിജയിക്കില്ലെന്നും താലിബാൻ ഉയർത്തുന്ന ഭീഷണി രാജ്യം മറികടക്കുമെന്നും അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ് അമറുള്ള സാലിഹ്. പ്രതിസന്ധികളിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ അഫ്ഗാൻ പുറത്തുവരുമെന്നും അമറുള്ള സാലിഹ് പറഞ്ഞു.

‘കൂടുതൽ ശക്തരും കരുത്ത് ഉള്ളവരുമായി അഫ്ഗാൻ ഇത് മറികടക്കും. ഞങ്ങൾ ഞങ്ങളുടെ ശത്രുക്കളെയും സുഹൃത്തുക്കളെയും അർദ്ധ സുഹൃത്തുക്കളെയും വ്യാജന്മാരെയും തിരിച്ചറിയും. പ്രതിസന്ധികളിൽ നിന്നും ഞങ്ങൾ ഫീനിക്സ് പക്ഷിയെപ്പോലെ പുറത്തുവരും. സ്വന്തമായി നിലനിൽപ്പില്ലാത്ത പാകിസ്ഥാൻ അഫ്ഗാന്റെ സംരക്ഷകനാകും എന്നത് തികച്ചും അസാധ്യമാണ്’. സാലിഹ് പറഞ്ഞു.

പാകിസ്ഥാനെയും താലിബാനെയും ശക്തമായി വിമർശിച്ച സാലിഹ് ചൊവ്വാഴ്ച കാബൂളിൽ താലിബാൻ ഭീകരർക്കും പാക്കിസ്ഥാനുമെതിരെ നടന്ന സിവിലിയൻ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ആക്രമണത്തിന്റെ പിന്നിൽ പാകിസ്ഥാനാണെന്ന് സാലിഹും അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസിയെയും വ്യക്തമാക്കി. പാകിസ്ഥാൻ സൈന്യമാണ് താലിബാൻ തീവ്രവാദ സംഘടനയുടെ പരിശീലകർ എന്ന് സാലിഹ് നേരത്തെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button