Latest NewsUAENewsGulf

എക്സ്പോ 2020 ദുബായ്: സൗജന്യ ടിക്കറ്റുകൾ ലഭിക്കുന്നത് ആർക്കെല്ലാം?

ആറ് മാസം നീണ്ട് നിൽക്കുന്ന ഇവന്റ് 2022 മാർച്ച് 31 വരെയാണ് ഉള്ളത്

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ഇവന്റായ ‘എക്സ്പോ 2020 ദുബായ്’ ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കുകയാണ്. ആറ് മാസം നീണ്ട് നിൽക്കുന്ന ഇവന്റ് 2022 മാർച്ച് 31 വരെയാണ് ഉള്ളത്. മൂന്ന് തരത്തിലുള്ള ടിക്കറ്റാണ് എക്സപോയ്ക്കായി ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. ഒന്ന് ഒരു ദിവസത്തേക്ക് മാത്രമായി95 ദിർഹം വില വരുന്ന ടിക്കറ്റാണ് ഉള്ളത്. രണ്ടാമതായി ഒന്നിൽ കൂടുതൽ ദിവസത്തേക്കുള്ള പാസ്.195 ദിർഹം വില വരുന്ന ഈ പാസ് ഉപയോഗിച്ച് ഏകദേശം 30 ദിവസം എക്സ്പോ ആസ്വദിക്കാൻ സാധിക്കും. സീസണൽ പാസാണ് മൂന്നാമത്തേത്. 495 ദിർഹം വില വരുന്ന ഈ പാസ് ഉപയോഗിച്ച് എക്സ്പോയുടെ മുഴുവൻ സീസണും ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

എക്സ്പോയ്ക്കുള്ളിലെ എല്ലാ പരിപാടികൾക്കും, ലൈവ് പരിപാടികൾക്കും തുടങ്ങി എല്ലാ അവസരങ്ങൾക്കും ഈ പാസ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ലോകോത്തര നിലവാരത്തിലുള്ള സംഗീതം, നൃത്തം, മറ്റ് കലകളെല്ലാം ചേർന്ന് ഏകദേശം 60 ലൈവ് പരിപാടികളാണ് ഒരു ദിവസം സംഘടിപ്പിക്കുന്നത്.

Read Also  :  അതിര്‍ത്തിയില്‍ കരുത്ത് തെളിയിച്ച് ഇന്ത്യ: ചൈന കയ്യേറ്റ ശ്രമങ്ങള്‍ അവസാനിപ്പിച്ചത് ഇന്ത്യന്‍ ടാങ്കുകള്‍ എത്തിയതോടെ

അതേസമയം, 18 വയസിന് താഴെയുള്ള കുട്ടികൾക്ക് സ്കൂൾ ഐഡി കാർഡ് കാണിച്ചാൽ എക്സ്പോയിലേക്ക് സൗജന്യ പ്രവേശനം ലഭിക്കുന്നതാണ്. അറുപത് വയസ് തൊട്ട് മുകളിലേക്ക് പ്രായമുള്ളവർക്കും സൗജന്യ പാസ് ലഭിക്കുന്നതാണ്. വൈകല്യമുള്ള ആളുകള്‍ക്കും എക്സ്പോ ദുബായ് 2020 യില്‍ പ്രവേശനം സൗജന്യമാണ്. കൂടാതെ അവരുടെ സഹായത്തിനായി വരുന്നവർക്ക് ടിക്കറ്റ് നിരക്കില്‍ 50% ഇളവ് ലഭിക്കുന്നതാണ്. expo2020dubai.com എന്ന വെബ്സൈറ്റിലൂടെയാണ് ടിക്കറ്റ് വിൽപന നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button