KeralaLatest NewsIndia

മാനസ കൊലപാതകം: രാഗിലിന് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കിയതിന്റെ ദൃശ്യങ്ങൾ പുറത്ത് ( വീഡിയോ)

തോക്ക് നല്‍കിയയാളെയും ഇടനിലക്കാരനേയും പിടിക്കാനായത് കേസ് മുന്നോട്ടു പോകാന്‍ ഗുണമായി.

ആലുവ: കോതമംഗലം ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജനായിരുന്ന മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രാഖിലിന് തോക്ക് നല്‍കിയ കേസില്‍ പിടിയിലായ രണ്ട് ബീഹാര്‍ സ്വദേശികളെ അന്വേഷണ സംഘം ആലുവയിലെത്തിച്ചു. പ്രതികളെ പിന്നീട് റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിച്ച്‌ എസ്.പി കെ. കാര്‍ത്തിക് ചോദ്യം ചെയ്തു.

ആലുവ പൊലീസ് ക്ളബില്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷം ഇന്ന് കോതമംഗലം കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.പി പറഞ്ഞു.  ബീഹാര്‍ മുന്‍ഗര്‍ ജില്ലയിലെ പര്‍സന്തോ ഗ്രാമത്തില്‍ സോനുകുമാര്‍ (21), ഇടനിലക്കാരാന്‍ ബക്‌സര്‍ ജില്ലക്കാരനായ മനീഷ്‌കുമാര്‍ വര്‍മ്മ (25 ) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാംപ്രതി ആത്മഹത്യ ചെയ്തത് കേസിനെ ആദ്യം പ്രതിസന്ധിയുണ്ടാക്കി. എന്നാല്‍ തോക്ക് നല്‍കിയയാളെയും ഇടനിലക്കാരനേയും പിടിക്കാനായത് കേസ് മുന്നോട്ടു പോകാന്‍ ഗുണമായി. തോക്ക് വാങ്ങിയ രാഗിലിന് ബീഹാറിലെ വിജനമായ സ്ഥലത്ത് തോക്ക് ഉപയോഗിക്കുന്നതിനുള്ള ഒരു ദിവസത്തെ പരിശീലനവും ലഭിച്ചതായി എസ്.പി പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

വീഡിയോ കാണാം: courtesy- kerala koumudi 

c

shortlink

Related Articles

Post Your Comments

Related Articles


Back to top button