KeralaLatest NewsNews

‘ഇത് വെള്ളിരിക്കാപട്ടണമല്ല’: പോലീസിനെയും ഉദ്യോഗസ്ഥരെയും ഇങ്ങനെ കയറൂരി വിടാമോയെന്ന് മാത്യു കുഴല്‍നാടന്‍

എന്നാല്‍ എംഎല്‍എ പരസ്യമായി നിയമലംഘനത്തിന് പിന്തുണ നല്‍കുന്നു എന്ന വിമര്‍ശനം കമന്‍റുകളില്‍ ഉയര്‍ന്നതോടെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഒരു ഭാഗംകൂടി കൂട്ടിച്ചേര്‍ത്തു.

കൊച്ചി: ട്രാവല്‍‍ വ്ലോഗേര്‍സായ ഈബുള്‍ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍ രംഗത്ത്. കൊറോണയെക്കാൾ വലിയ വിപത്തായി മാറുകയാണ് പോലീസിന്റെയും വാഹന വകുപ്പിന്റെയും അതിക്രമങ്ങൾ. ഇതിൽ ഒടുവിലത്തേതാണ് വ്ലോഗ്ഗറുമാരായ ഈബുൾ ജെറ്റ് സഹോദരന്മാരോട് കണ്ണൂരിലെ വാഹന പരിശോധന ഉദ്യോഗസ്ഥർ കാട്ടിയത്. നിയമലംഘനം ഉണ്ടെങ്കിൽ നടപടി എടുക്കാൻ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ ഉണ്ട്. അല്ലാതെ നിങ്ങൾക്ക് തോന്നിയത് പോലെ കൈകാര്യം ചെയ്യാൻ ഇത് വെള്ളിരിക്കാപട്ടണമല്ലെന്നാണ് സംഭവത്തില്‍ മാത്യു കുഴല്‍നാടന്‍ പറയുന്നത്. എന്നാല്‍ എംഎല്‍എ പരസ്യമായി നിയമലംഘനത്തിന് പിന്തുണ നല്‍കുന്നു എന്ന വിമര്‍ശനം കമന്‍റുകളില്‍ ഉയര്‍ന്നതോടെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഒരു ഭാഗംകൂടി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

പോലീസിനെയും ഉദ്യോഗസ്ഥരെയും ഇങ്ങനെ കയറൂരി വിടാമോ?

ഓരോ ദിവസവും പോലീസ് അതിക്രമങ്ങളുടെ വാർത്തയാണ് പുറത്തുവരുന്നത്. മീൻ വിൽക്കുന്ന അമ്മയുടെ മീൻ പാത്രം തട്ടിത്തെറിപ്പിക്കുക.. വാഹന പരിശോധനയുടെ പേരിൽ സാധാരണക്കാരെ വേട്ടയാടുക.. സ്ത്രീകളോട് പോലും മര്യാദയില്ലാതെ പെരുമാറുക.. ഇന്ന് കൊറോണയെക്കാൾ വലിയ വിപത്തായി മാറുകയാണ് പോലീസിന്റെയും വാഹന വകുപ്പിന്റെയും അതിക്രമങ്ങൾ. ഇതിൽ ഒടുവിലത്തേതാണ് വ്ലോഗ്ഗറുമാരായ ഈബുൾ ജെറ്റ് സഹോദരന്മാരോട് കണ്ണൂരിലെ വാഹന പരിശോധന ഉദ്യോഗസ്ഥർ കാട്ടിയത്. നിയമലംഘനം ഉണ്ടെങ്കിൽ നടപടി എടുക്കാൻ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ ഉണ്ട്. അല്ലാതെ നിങ്ങൾക്ക് തോന്നിയത് പോലെ കൈകാര്യം ചെയ്യാൻ ഇത് വെള്ളിരിക്കാപട്ടണമല്ല.

Read Also: കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്ന് കേന്ദ്രം: രാജ്യത്ത് അഞ്ചാമത്തെ വാക്‌സിനും അനുമതി നല്‍കി

വിവരസാങ്കേതിക വിദ്യയുടെ ഈ കാലത്ത് യുവാക്കൾ വിത്യസ്ത മാർഗ്ഗങ്ങളിലൂടെയാണ് കഴിവ് തെളിയിക്കുന്നതും തൊഴിൽ കണ്ടെത്തുന്നതും. ഇതിനെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും ഭരണകൂടം കാണിക്കണം.

NB : പലരുടെയും അഭിപ്രായം മാനിച്ച് ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ആരുടേയും നിയമ ലംഘനത്തെ ന്യായീകരിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ഈ കുറിപ്പ്. ദിനംപ്രതി ഉയർന്ന് വരുന്ന പോലീസ് അതിക്രമങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മേൽ കുറിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button