Latest NewsNewsFootballSports

മെഡിക്കൽ പൂർത്തിയാക്കാൻ മെസി പാരീസിലേക്ക്

പാരീസ്: സ്പാനിഷ് ക്ലബ് ബാഴ്‌സലോണയിൽ നിന്ന് പടിയിറങ്ങിയ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക്. കരാറുമായി ബന്ധപ്പെട്ട അവസാനഘട്ട ചർച്ചകൾ പുരോഗമിക്കുന്നു. രണ്ട് ദിവസത്തിനുള്ളിൽ മെസി പാരീസിൽ എത്തുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് വർഷത്തെ കരാറാണ് മെസിയ്ക്ക് മുന്നിൽ പിഎസ്ജി വാഗ്ദാനം ചെയ്തിരിക്കുന്നത്. മെസിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജി അധികൃതർ.

ആഴ്ചയിൽ 7,69,230 യൂറോ (ഏഴു കോടിയോളം രൂപ) ആയിരിക്കും മെസിയുടെ പ്രതിഫലം. അങ്ങനെയായാൽ പ്രതിവർഷം 40 മില്യൺ യൂറോ (350 കോടിയോളം രൂപ) മെസിക്ക് ലഭിക്കും. ഒരു ദിവസം മെസിയുടെ പ്രതിഫലം 109,890 യൂറോയാണ് (96 ലക്ഷത്തോളം രൂപ).

Read Also:- ജോവാൻ ഗാംപർ ട്രോഫി ബാഴ്‌സലോണയ്ക്ക്

മണിക്കൂറിന് 4579 യൂറോയും (നാല് ലക്ഷത്തോളം രൂപയും) മിനിട്ടിന് 76 യൂറോയും (6,634 രൂപ) പിഎസ്ജി മെസിക്ക് നൽകും. വിവിധ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ള ബോണസുകളും കരാർ ഒപ്പിടുന്ന സമയത്ത് നൽകുന്ന തുകയും ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. പിഎസ്ജിയുമായി കരാർ ഒപ്പിടാൻ താരം സമ്മതിച്ചാൽ അടുത്ത ഏഴ് ദിവസത്തിനുള്ളിൽ താരം പാരീസിലെത്തി മെഡിക്കൽ പൂർത്തിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button