Latest NewsNewsIndia

സമുദ്രനിരപ്പ് ഉയരുന്നു, കേരളത്തിലെ പ്രധാനപ്പെട്ട നഗരം കടലില്‍ മുങ്ങും : ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നു. കൊച്ചി ഉള്‍പ്പടെയുള്ള ഇന്ത്യയിലെ പല നഗരങ്ങളെയും കടലെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) നടത്തിയ പഠന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി നാസ നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം പറയുന്നത്.

Read Also : ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റ്, അസഭ്യം പറയുകയോ കലാപത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്താല്‍ കര്‍ശന നടപടി

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ 12 തീരദേശ നഗരങ്ങളെ കടല്‍ കവര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്ന് അടിയോളം സമുദ്രനിരപ്പ് ഉയരുമെന്നാണ് പഠനത്തില്‍ പറയുന്നത്. കൊച്ചി 2.32 അടി, മംഗലാപുരം 1.87 അടി, മുംബയ്   1.90 അടി, വിശാഖപട്ടണം 1.77 അടി, ചെന്നൈ 1.87 അടി, തൂത്തുക്കുടി  1.9 അടി, കണ്ട്ല 1.87 അടി, ഓഖ 1.96 അടി, ഭാവ്നഗര്‍   2.70 അടി, മോര്‍മുഗാവോ   2.06 അടി, പരാദീപ്  1.93 അടി, ഖിദിര്‍പുര്‍  0.49 അടി എന്നിങ്ങനെ ജലനിരപ്പ് ഉയരുമെന്നാണ് പറയുന്നത്.

ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button