KeralaNattuvarthaLatest NewsNews

കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ച വീട്ടമ്മ പ്രസവിച്ചയുടന്‍ കുഞ്ഞിനെ കാമുകന് നല്‍കി:കുഞ്ഞ് അവശനിലയിലായി, ഇരുവരും കുടുങ്ങി

ഭര്‍ത്താവും മകളും അറിഞ്ഞ് കുടുംബ പ്രശ്നം ആകുമെന്നതിനാലാണ് വീട്ടമ്മ കുഞ്ഞിനെ കാമുകന് കൈമാറിയത്

പത്തനംതിട്ട: കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ച വീട്ടമ്മ പ്രസവിച്ച ശേഷം കുഞ്ഞിനെ കാമുകനെ ഏല്‍പിച്ച്‌ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇതേതുടർന്ന് നവജാത ശിശു മൂന്നു ദിവസം മുലപ്പാല്‍ ലഭിക്കാതെ അവശനിലയിലായി. വിവരം അറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ കാമുകനും കാമുകിയും കുടുങ്ങി.

പത്തനംതിട്ട പെരുമ്പെട്ടി സ്വദേശിയായ ബസ് ഡ്രൈവറും റാന്നി സ്വദേശിനിയായ യുവതിയും തമ്മിൽ സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. 37 കാരിയായ വീട്ടമ്മയുടെ ഭര്‍ത്താവ് കുവൈറ്റിലാണ്. 16 വയസുള്ള ഒരു മകളും ഇവര്‍ക്കുണ്ട്. കാമുകിയുടെ കുടുംബജീവിതം തകരാറിലാകാതിരിക്കാൻ കുഞ്ഞിനെ വീട്ടില്‍ കൊണ്ടുപോയ 24 കാരനായ കാമുകന്‍ ഇപ്പോള്‍ കുട്ടിയുടെ പിതൃത്വം നിഷേധിക്കുകയാണ്. അതേസമയം തെളിവുകൾ എതിരായതോടെ ഇവരുടെ വാദം ദുര്‍ബലമായിരിക്കുകയാണ്. ഗര്‍ഭിണിയായ വിവരം വീട്ടമ്മ മറ്റുള്ളവരിൽനിന്നും മറച്ചുവെയ്ക്കുകയായിരുന്നു എന്നാണ് വിവരം.

അഫ്ഗാനിസ്ഥാന്റെ എട്ടോളം പ്രവിശ്യകള്‍ പിടിച്ചടക്കി താലിബാൻ: അഫ്​ഗാന്‍ തനിച്ച്‌​ ​പോരാടണമെന്ന് ബൈഡന്‍

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ജൂലൈ 28 നാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് . 31 ന് അമ്മയും കുഞ്ഞും ആശുപത്രി വിട്ടു പോകുന്ന വഴിക്ക് തന്നെ യുവതി കുഞ്ഞിനെ കാമുകന് കൈമാറുകയായിരുന്നു. ഭര്‍ത്താവും മകളും അറിഞ്ഞ് കുടുംബ പ്രശ്നം ആകുമെന്നതിനാലാണ് വീട്ടമ്മ കുഞ്ഞിനെ കാമുകന് കൈമാറിയത്. എന്നാൽ അമ്മയും പെങ്ങളും എത്ര ചോദിച്ചിട്ടും യുവാവ് കുഞ്ഞിനെ എവിടെ നിന്നാണ് ലഭിച്ചതെന്ന് പറഞ്ഞില്ല. മൂന്നു ദിവസം മുലപ്പാല്‍ കുടിക്കാതെ അവശ നിലയിലായതോടെ കുഞ്ഞിനെ വീണ്ടും അതേ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതേതുടർന്ന് യുവാവിന്റെ മാതാവും സഹോദരിയും ജില്ലാ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു.

കുറ്റം ഉള്ളതുകൊണ്ടാണ് പെറ്റി അടിക്കുന്നത്: മുഖ്യമന്ത്രിയ്ക്ക് പിന്നാലെ പൊലീസിനെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ

ഇതിനിടെ ആരോഗ്യ സ്ഥിതി വീണ്ടെടുത്ത കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ ഫീഡിങ് സെന്ററായ പത്തനംതിട്ട ഓമല്ലൂര്‍ തണലിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മയെയും കാമുകനെയും കണ്ടെത്തിയെങ്കിലും കുട്ടി തങ്ങളുടേതല്ലെന്ന് ഇരുവരും ഉറച്ച നിലപാടെടുത്തു. അതേസമയം വീട്ടമ്മ ആശുപത്രിയിൽ പ്രസവിച്ചതിനും ഡിസ്ചാർജ് ആയതിനുമെല്ലാം രേഖയും സിസിടിവി ദൃശ്യങ്ങളും തെളിവായിട്ടുണ്ട്. ഇതോടെ പ്രസവിച്ചില്ലെന്ന വീട്ടമ്മയുടെ വാദം നിലനില്‍ക്കാതെയായി. കുട്ടി തന്റെയല്ലെന്ന കാമുകന്റെ വാദം പരിശോധിക്കാന്‍ ഇനി ഡിഎന്‍എ ടെസ്റ്റ് നടത്താൻ ഒരുങ്ങുകയാണ് അധികൃതർ. അതേസമയം കുട്ടിയെ ഏറ്റെടുക്കാന്‍ തയാറാണെന്ന് യുവാവിന്റെ വീട്ടുകാര്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button