Latest NewsIndia

‘60% വിഷയങ്ങളും ഇനിയും ചർച്ച ചെയ്തിട്ടില്ല’ സഭ സ്തംഭിപ്പിച്ച ശേഷം കേന്ദ്രത്തിനെതിരെ രാഹുലിന്റെ ആരോപണം

മേശപ്പുറത്തു കയറി നിന്നും പ്രസ്താവനകൾ വലിച്ചു കീറിയും വലിയ അക്രമമാണ് പ്രതിപക്ഷം നടത്തിയത്.

ന്യൂഡൽഹി : രാജ്യത്ത് ജനാധിപത്യം കൊലചെയ്യപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിനെതിരേ രാജ്യ തലസ്ഥനാത്ത് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടത്തിയ റാലിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. പ്രതിപക്ഷ പാർട്ടി നേതാക്കളും എം.പിമാരും കൂട്ടമായി വിജയ് ചൗക്കിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. പെഗാസസ് ഫോൺ ചോർത്തൽ, കർഷക നിയമം തുടങ്ങിയവ പ്രതിപക്ഷം ഉന്നയിച്ചു.

കോൺഗ്രസ് പാർലമെന്ററി യോഗത്തിന് ശേഷമായിരുന്നു പ്രതിഷേധ പ്രകടനം. ‘ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് നിങ്ങളോട് സംസാരിക്കാനാണ്. പാർലമെന്റിൽ വെച്ച് കേന്ദ്രം പ്രതിപക്ഷ അംഗങ്ങൾക്ക് സംസാരിക്കാനുള്ള അവസരം പോലും നൽകിയിരുന്നില്ല. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്’. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. എന്നാൽ കഴിഞ്ഞ കുറെ ദിവസങ്ങളായി പാർലമെന്റിൽ ഒരു തരത്തിലുമുള്ള ചർച്ചകൾ നടത്താൻ പ്രതിപക്ഷം അനുവദിച്ചിരുന്നില്ല.

മേശപ്പുറത്തു കയറി നിന്നും പ്രസ്താവനകൾ വലിച്ചു കീറിയും വലിയ അക്രമമാണ് പ്രതിപക്ഷം നടത്തിയത്. ഇതിനു ശേഷം കേന്ദ്രം സംസാരിക്കാൻ അനുവദിക്കുന്നില്ല എന്നാണ് ഇവരുടെ ആരോപണം.പാർലമെന്റ് സെഷൻ അവസാനിച്ചിരിക്കുന്നു. എന്നാൽ 60 ശതമാനത്തോളം വിഷയങ്ങളും ഇനിയും ചർച്ച ചെയ്തിട്ടില്ല. രാജ്യത്തിന്റെ ശബ്ദം തകർക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തുവെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ഇന്നലെ ശിവസേന എംപി സഭയിൽ അക്രമം കാട്ടിയത് മറച്ചു വെച്ച് സഞ്ജയ് റാവത്തും കേന്ദ്രത്തിനെതിരെ ആരോപണമുന്നയിച്ചു. കേന്ദ്ര സർക്കാരിനെതിരേ ഒരുമിച്ചു എതിരിടാമെന്നാണ് പ്രതിപക്ഷ കക്ഷികളിൽ ചിലരുടെ തീരുമാനം. എന്നാൽ സിപിഎം, ശിവസേന തുടങ്ങിയ ചെറുകക്ഷികൾ മാത്രമായിരുന്നു ഇവർക്കൊപ്പം ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button