Onam 2021Onam GamesLatest NewsNews

ഓണാഘോഷങ്ങൾക്ക് നിറം പകരുന്ന കൈകൊട്ടിക്കളി

സ്‌ത്രീകളുടെ ഓണ വിനോദങ്ങളിലൊന്നാണ് കൈകൊട്ടിക്കളി. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒന്നാണിത്‌. വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളിൽ നടത്തിപ്പോന്നിരുന്ന ഇത് പിൽകാലത്ത് മുറ്റത്തെ പൂക്കളത്തിന് വലം വെച്ച് കൊണ്ടും നടത്തിവരുന്നു. ഇതിനായി . ഒരു വലിയ നിലവിളക്ക് നിർബന്ധമാണ്.

നിലവിളക്കിൽ നല്ലെണ്ണ ഒഴിച്ച് വലിയ തിരികളിട്ട് കൊളുത്തി വെയ്ക്കും. സമാനമായ രൂപത്തിൽ തന്നെയാണ് തിരുവാതിര കളിയും അരങ്ങേറുന്നത്. അത് നടക്കുന്നത് തിരുവാതിര നാളിൽ ആയതിനാലാണ് തിരുവാതിര കളി എന്ന പേര് വന്നത്. കൂടാതെ പാർവതി ദേവി ശിവന് വേണ്ടി വ്രതമനുഷ്ടിച്ചതിന്റെ ഓർമയ്ക്കായി ചെയ്യുന്നതിനാൽ ഇതിന് ഉപയോഗിക്കുന്ന പാട്ടുകളിൽ ചില വ്യത്യാസങ്ങളുണ്ട് എന്നുമാത്രം.

ചിലർ നില വിളക്കിനടുത്ത് അഷ്ടമംഗല്യവും വെയ്ക്കും. രണ്ട് പേർ പാടുകയും കളിക്കുന്നവരെല്ലാം വരികൾ ഏറ്റ് പാടുകയും ചെയ്യുന്നതാണ് രീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button