Latest NewsKeralaNattuvarthaNews

മതരാഷ്ട്ര വാദങ്ങൾ, അടിച്ചമർത്തുന്നത് സ്ത്രീകളടക്കമുള്ള സാധാരണ മനുഷ്യരേയും അവരുടെ സ്വാതന്ത്ര്യങ്ങളേയുമാണ്: വിടി ബൽറാം

നമ്മുടെ അയൽ രാജ്യമായ അഫ്ഗാനിസ്ഥാൻ വീണ്ടും താലിബാൻ്റെ മതഭീകരതക്ക് കീഴ്പ്പെടുന്നു

കൊച്ചി: അഫ്ഗാനിലെ താലിബാൻ താലിബാൻ ഭീകരതയ്ക്കെതിരെ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് വിടി ബൽറാം രംഗത്ത്. അയൽ രാജ്യമായ അഫ്ഗാനിസ്ഥാൻ വീണ്ടും താലിബാൻ്റെ മതഭീകരതക്ക് കീഴ്പ്പെടുകയാണെന്നും അഫ്ഗാനിൽ അതിക്രമങ്ങളും കൂട്ടക്കുരുതികളും പലായനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഓരോ ദിവസവും വർദ്ധിച്ചുവരുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ചൈനയുടേയും പാകിസ്ഥാൻ്റേയും നീരാളിപ്പിടുത്തത്തിലേക്ക് അഫ്ഗാൻ പൂർണ്ണമായി മാറുന്നതോടെ ഇന്ത്യക്കും അസ്വസ്ഥതയുടെ നാളുകൾ തന്നെയാണ് വരാനിരിക്കുന്നതെന്നും ഇക്കാര്യത്തിൽ ഗൗരവപൂർവ്വമായ എന്തെങ്കിലുമൊരു സമീപനം ഇന്ത്യാ ഗവൺമെൻ്റിനുളളതായി കാണാൻ കഴിയുന്നില്ലെന്നും ബൽറാം കുറ്റപ്പെടുത്തി.

മതരാഷ്ട്ര വാദങ്ങൾ, അത് ഏത് മതത്തിൻ്റെ പേരിലുള്ളതായാലും, അടിച്ചമർത്തുന്നത് സ്ത്രീകളടക്കമുള്ള സാധാരണ മനുഷ്യരേയും അവരുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളേയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഇന്ത്യ സ്വാതന്ത്ര്യത്തിൻ്റേയും ജനാധിപത്യത്തിൻ്റേയും പ്ലാറ്റിനം ജൂബിലിയിലേക്ക് നീങ്ങുമ്പോൾ നമ്മുടെ അയൽ രാജ്യമായ അഫ്ഗാനിസ്ഥാൻ വീണ്ടും താലിബാൻ്റെ മതഭീകരതക്ക് കീഴ്പ്പെടുന്നു. അതിക്രമങ്ങളും കൂട്ടക്കുരുതികളും പലായനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഓരോ ദിവസവും വർദ്ധിച്ചുവരുകയാണ്. ചൈനയുടേയും പാകിസ്ഥാൻ്റേയുമൊക്കെ നീരാളിപ്പിടുത്തത്തിലേക്ക് ഒരു അയൽ രാജ്യം പൂർണ്ണമായി മാറുന്നതോടെ ഇന്ത്യക്കും അസ്വസ്ഥതയുടെ നാളുകൾ തന്നെയാണ് വരാനിരിക്കുന്നത്. എന്നിട്ടും ഇക്കാര്യത്തിൽ ഗൗരവപൂർവ്വമായ എന്തെങ്കിലുമൊരു സമീപനം ഇന്ത്യാ ഗവൺമെൻ്റിനുളളതായി കാണാൻ കഴിയുന്നില്ല.

ഈ ഫോട്ടോകൾ സൂചിപ്പിക്കുന്ന തരത്തിലൊക്കെയായിരുന്നു ഒരുകാലത്ത് അഫ്ഗാനിലെ പൗരജീവിതം എന്നത് ഇന്ന് ചിന്തിക്കാൻ പോലും കഴിയാത്ത നിലയിലേക്ക് മാറിയിരിക്കുന്നു. മതരാഷ്ട്ര വാദങ്ങൾ, അത് ഏത് മതത്തിൻ്റെ പേരിലുള്ളതായാലും, അടിച്ചമർത്തുന്നത് സ്ത്രീകളടക്കമുള്ള സാധാരണ മനുഷ്യരേയും അവരുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളേയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button