Latest NewsIndiaNews

മുതിർന്ന സി.പി.എം നേതാവ് ദേശീയപതാക ഉയര്‍ത്തിയത് തലതിരിച്ച്‌

കെ. സുരേന്ദ്രന്‍ ബി.ജെ.പി കാര്യാലയത്തില്‍ ഉയര്‍ത്തിയ പതാക തല തിരിച്ചായിരുന്നു.

തിരുവനന്തപുരം : എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച്‌ ഇടതുപക്ഷം പാർട്ടി ഓഫേസുകൾക്ക് മുന്നിൽ ദേശീയപതാക ഉയര്‍ത്തിയിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ദേശീയപതാക തലതിരിച്ച്‌ ഉയര്‍ത്തിയതാണ്.

സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവും ബംഗാളിലെ മുതിര്‍ന്ന നേതാവുമായ ബിമന്‍ ബോസാണ് പതാക തലകീഴായി ഉയര്‍ത്തിയത്.ബിജെപി നേതാവ് കെ.സുരേന്ദ്രന് സംഭവിച്ച അതേ അബദ്ധമാണ് ബിമനും സംഭവിച്ചത്. അബദ്ധം തിരിച്ചറിഞ്ഞതോടെ അദ്ദേഹം വേഗം തിരുത്തുകയും ചെയ്തു

read also: അഫ്ഗാനിസ്താനിലെ സ്ത്രീകളെയോർത്ത് അഗാധമായ ആശങ്കയുണ്ട്: പ്രതികരണവുമായി മലാല യൂസഫ്‌സായ്

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബി.ജെ.പി കാര്യാലയത്തില്‍ ഉയര്‍ത്തിയ പതാക തല തിരിച്ചായിരുന്നു. പതാക പകുതി ഉയര്‍ത്തിയപ്പോഴാണ് തലകീഴായത് മനസിലായത്. അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ പതാക താഴെയിറക്കി പിന്നീട് നേരെ ഉയര്‍ത്തുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button