Latest NewsNewsIndia

ഹൽദിക്കിടെ അമിതമായി ദേഹത്ത് മഞ്ഞൾ തേച്ച ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

ഒമ്പത്​ മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്

ന്യൂഡൽഹി : ബന്ധുവിന്‍റെ വിവാഹത്തോടനുബന്ധിച്ച്​ നടത്തിയ ഹൽദി ചടങ്ങിനിടെ തന്‍റെ ദേഹത്ത്​ അമിതമായി മഞ്ഞൾ തേച്ച ​ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഇന്ദപൂറിലെ ഭട്​നിമാഗനിൽ വെള്ളിയാഴ്ചയാണ്​ ദാരുണ സംഭവം നടന്നത്. സംഭവത്തിൽ മുഖ്യ​പ്രതിയായ ജസ്​നാൻ പോപട്​ പവാറിനെയും (25) പിതാവ്​ യോഗേഷ്​ നാരാൺ പവാറിനെയും പൊലീസ് അറസ്റ്റ്​ ചെയ്​തു. 20 കാരിയായ സീമ പവാറാണ്​ കൊല്ലപ്പെട്ടത്​.

ബന്ധുവിന്‍റെ വിവാഹത്തിനായി പോയതായിരുന്നു ദമ്പതികൾ. ഹൽദി ചടങ്ങിനിടെ മഞ്ഞൾ അമിതമായി പുരട്ടിയെന്ന്​ പറഞ്ഞ്​ ഇരുവരും വഴക്കായി. ശേഷം ഉറങ്ങാൻ കിടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന സ്ക്രൂഡ്രൈവർ എടുത്ത്​ കുത്തുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

Read Also  :  നാല് വശങ്ങളിൽ നിന്നും കാബൂളിനെ വളഞ്ഞ് താലിബാൻ: അഫ്ഗാൻ സൈന്യത്തോട് പിന്മാറാൻ മുന്നറിയിപ്പ്

ഒമ്പത്​ മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. മരിച്ച സീമ ജസ്​നാൻ പവാറിന്‍റെ രണ്ടാമത്തെ ഭാര്യയും പ്രതി അവരുടെ മൂന്നാമത്തെ ഭർത്താവുമായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. പാർഥി വിഭാഗത്തിൽപ്പെട്ട ഇരുവരും തൊഴിലാളികളായിരുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button