Latest NewsKeralaNews

കേരളത്തിന് കൂടുതൽ വാക്‌സിൻ നൽകും: കേന്ദ്ര ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന് കൂടുതൽ വാക്സിൻ ലഭ്യമാക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായും ആരോഗ്യമന്ത്രി വീണാ ജോർജുമായും കൂടിക്കാഴ്ച്ച നടത്തി.

Read Also: പരിശോധന കുറച്ചിട്ടും പതിനായിരത്തിന് മുകളിൽ പോസിറ്റീവ് കേസുകൾ: ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ഘട്ടംഘട്ടമായി വാക്സിൻ ലഭ്യത ഉറപ്പാക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചത്. രാജ്യം വാക്സിൻ ഉത്പാദനം വർദ്ധിപ്പിച്ചതിനാൽ കേരളത്തിന് ആവശ്യമുള്ള വാക്സിൻ നൽകാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേക്ക് കേരളത്തിന് ഒരു കോടി 11 ലക്ഷം വാക്സിനെങ്കിലും അനുവദിക്കണമെന്നായിരുന്നു കൂടിക്കാഴ്ച്ചയിൽ കേരളം മുന്നോട്ട് വെച്ച ആവശ്യം.

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്ര ആരോഗ്യ മന്ത്രി അഭിനന്ദിച്ചു. അതേസമയം കോൺടാക്സ് ട്രേസിങ്ങിൽ കേരളം കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും വൈറസ് വ്യാപനത്തെ ചെറുക്കുന്ന നടപടികൾ ഊർജിതമാക്കണമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആവശ്യപ്പെട്ടു. കേരളത്തിൽ ഒരാൾക്ക് കോവിഡ് ബാധിച്ചാൽ സുഹൃത്തുക്കളിലേക്കും സഹപ്രവർത്തകരിലേക്കും വരെ രോഗം വ്യാപിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ ബന്ധുക്കളിലേക്കു മാത്രമായി രോഗവ്യാപനം ചുരുക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓണത്തിന് സംസ്ഥാനം കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: ചെറിയ പെൺകുട്ടികളെ തിരഞ്ഞുപിടിച്ച് തട്ടിക്കൊണ്ട് പോകുന്നു, സ്ത്രീകൾ അനുഭവിക്കുന്നത് നരകയാതന: കാബൂളിൽ സംഭവിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button