Latest NewsNewsIndia

കനത്ത മഴ, യമുന-ഗംഗാ നദികള്‍ കരകവിഞ്ഞൊഴുകുന്നു : രാജ്യത്ത് 29 സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി

പാറ്റ്‌ന : കനത്ത മഴയില്‍ ഗംഗാനദി കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ ബീഹാറിലെ രണ്ട് ഇടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരുപത്തൊമ്പത് സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ബീഹാറില്‍ ഇരുപത് സ്ഥലങ്ങളും ഉത്തര്‍പ്രദേശില്‍ അഞ്ച് സ്ഥലങ്ങളിലും അസമിലെ രണ്ട് സ്ഥലങ്ങളിലും ഝാര്‍ഖണ്ഡിലെയും പശ്ചിമബംഗാളിലെയും ഓരോ വീതം സ്ഥലങ്ങളിലുമാണ് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന് അപകട ഭീഷണി ഉയര്‍ത്തുന്നത്.

Read Also : ഇസ്ലാം ഉറപ്പ് നല്‍കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്ക് നല്‍കും: വ്യക്തമാക്കി താലിബാന്‍

യമുനനദിയിലേയും ഗംഗയുടെ വടക്കന്‍ പോക്ഷകനദികളിലേയും നിലയ്ക്കാത്ത ശക്തിയേറിയ ഒഴുക്കാണ് സ്ഥിതിഗതികള്‍ ഇത്രക്ക് രൂക്ഷമാകാന്‍ കാരണം. വരുന്ന രണ്ട് ദിവസങ്ങളിലായി ജലനിരപ്പ് വീണ്ടും ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്. ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജലകമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button