CricketLatest NewsNewsSports

ഇന്ത്യയോട് ഏറ്റുമുട്ടുമ്പോൾ പാകിസ്ഥാൻ കടുത്ത സമ്മർദ്ദത്തിലായിരിക്കും: ഗൗതം ഗംഭീർ

മുംബൈ: ക്രിക്കറ്റിലെ തീപാറുന്ന പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം. യുഎഇ വേദിയാകുന്ന ഇത്തവണത്തെ ടി20 ലോകകപ്പിലും ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടും. ഒക്ടോബർ 24 നാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം. ഇന്ത്യയെ നേരിടുമ്പോൾ പാകിസ്ഥാന്റെ അവസ്ഥ എന്തായിരിക്കുമെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യയുടെ മുൻ ഓപ്പണർ ഗൗതം ഗംഭീർ.

‘ടി20 ലോകകപ്പിൽ ഇന്ത്യയുമായി ഏറ്റുമുട്ടുമ്പോൾ പാകിസ്ഥാൻ കടുത്ത സമ്മർദ്ദത്തിലായിരിക്കുമെന്ന് ഗംഭീർ പറഞ്ഞു. ലോകകപ്പുകളിൽ പാകിസ്ഥാനുമേൽ ഇന്ത്യയ്ക്ക് 5-0 ത്തിന്റെ മുൻതൂക്കമുണ്ട്. അതിനാൽത്തന്നെ ബാബർ അസമും സംഘവും ഇന്ത്യയോട് വിയർക്കുമെന്ന് ഉറപ്പുണ്ട്’ ഗംഭീർ പറഞ്ഞു.

Read Also:- ഡേ-നൈറ്റ് ടെസ്റ്റിൽ ഇന്ത്യയിൽ നിന്ന് കടുത്ത വെല്ലുവിളി പ്രതീക്ഷിക്കുന്നു: എൽസെ പെറി

ഇന്ത്യയ്ക്ക് ആധിപത്യമുണ്ടെങ്കിലും ടി20 ഫോർമാറ്റിൽ ആർക്കും ആരെയും തോൽപ്പിക്കാനാവും. അഫ്ഗാനിസ്ഥാനെപ്പോലുള്ള ടീമുകൾക്കും അട്ടിമറി സാധ്യമാണ്. പാകിസ്ഥാനോട് കളിക്കുമ്പോഴും ഇന്ത്യൻ താരങ്ങളുടെ മനസിൽ അതുണ്ടാവും. എങ്കിലും സമ്മർദ്ദം പാകിസ്ഥാനായിരിക്കുമെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button