Latest NewsNewsIndia

വയോധികരായ മാതാപിതാക്കൾക്കൊപ്പം സർക്കാർ ജീവനക്കാർക്ക് 7 ദിവസത്തെ അവധി നൽകും: പ്രഖ്യാപനവുമായി ഈ സംസ്ഥാനം

ഗുവാഹത്തി: വയോധികരായ മാതാപിതാക്കൾക്കൊപ്പം ചെലവഴിക്കാൻ സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. 7 ദിവസത്തേക്ക് സർക്കാർ ജീവനക്കാർക്ക് മാതാപിതാക്കൾക്കൊപ്പം ചെലവഴിക്കാനായി അവധി നൽകുന്നത്. ഗുവാഹത്തിക്ക് സമീപം സോണാപൂരിൽ നിർമ്മിച്ച വൃദ്ധസദനത്തിന്റെ ഉദ്ഘാടനം നടത്തവെയാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ 100  ദിനം പൂർത്തിയാക്കിയ ദിവസമാണ് വൃദ്ധസദനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

Read Also: ശബ്ദം കേട്ട് വീടിന്റെ മുകളില്‍ പോയി നോക്കിയ സ്ത്രീ കണ്ടത് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹങ്ങള്‍

അവധി ലഭിക്കുന്ന ദിവസങ്ങളിൽ മക്കൾക്ക് അവരുടെ മാതാപിതാക്കളെ ക്ഷേത്രങ്ങളിലേക്കോ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കോ കൊണ്ടുപോകാൻ കഴിയുമെന്നും വീട്ടിലും അവർക്കൊപ്പം സമയം ചിലവഴിക്കാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് സെക്രട്ടറി തുടങ്ങിയ പദവിയിലുള്ളവർ മുതൽ താഴേത്തട്ടിലുള്ള ജീവനക്കാർക്ക് വരെ മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ അവസരം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

7 ദിവസത്തെ അവധി എടുത്ത് താനും അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുമെന്നും അദ്ദേഹം വിശദമാക്കി. ഇക്കാര്യം നടപ്പിലാക്കാൻ സംസ്ഥാന സ്വകാര്യ കമ്പനികളോടും ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പ്രായമായ മാതാപിതാക്കളെ നോക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ 20 ശതമാനം വെട്ടിക്കുറയ്ക്കാനുന്നതിനുള്ള നിയമം അസം സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരത്തിൽ കുറയ്ക്കുന്ന പണം അവരുടെ മാതാപിതാക്കളുടെ അക്കൗണ്ടിലേക്കാണ് സർക്കാർ നിക്ഷേപിക്കുക.

Read Also: അഫ്​ഗാൻ അഭയാർഥികൾക്കായി അതിർത്തികൾ തുറന്നിടണമെന്ന്​ രാജ്യങ്ങളോട്​ യുഎൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button