Latest NewsNewsIndia

താലിബാന്‍ പിടിച്ചു കൊണ്ടുപോയ 150 ഇന്ത്യക്കാരെ വിട്ടയച്ചു, സുരക്ഷിതരെന്ന് ഇന്ത്യ

പൗരന്മാരെ തിരികെയെത്തിക്കാന്‍ വ്യോമസേന

 

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍വച്ചു താലിബാന്‍ സംഘം പിടിച്ചുകൊണ്ടുപോയ 150 ഇന്ത്യക്കാരെ വിട്ടയച്ചു. ഇവര്‍ കാബൂള്‍ വിമാനത്താവളത്തിനു സമീപത്തെ ഗാരേജില്‍ എത്തിയെന്നും ഇവരുടെ പാസ്‌പോര്‍ട്ട്, ടിക്കറ്റ് ഉള്‍പ്പെടെയുള്ളവ പരിശോധിക്കുകയാണെന്നും ‘എന്‍ഡിടിവി’ റിപ്പോര്‍ട്ടു ചെയ്തു. ഉടന്‍ ഇന്ത്യയിലേക്ക് പുറപ്പെടുമെന്നാണ് വിവരം. നേരത്തെ, താലിബാന്‍ സംഘം ട്രക്കുകളിലാണ് ഇവരെ ചോദ്യം ചെയ്യാനായി സമീപമുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Read Also : ‘ആ കുഞ്ഞിന് ഭാഗ്യമുണ്ടായി, പക്ഷേ മറ്റ് കുട്ടികൾക്ക്…’: യു.എസ് സൈനികർ കണ്ണീരോടെ പറയുന്നു

85 ഇന്ത്യക്കാരുമായി വ്യോമസേനയുടെ സി-130 ജെ വിമാനം കാബൂള്‍ വിമാനത്താവളത്തില്‍നിന്നു പുറപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്ത്യക്കാരെ താലിബാന്‍ സംഘം പിടിച്ചുകൊണ്ടുപോയതായി വാര്‍ത്ത പുറത്തുവന്നത്. വിമാനം താജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ രക്ഷാദൗത്യത്തിനായി മറ്റൊരു വിമാനം കാബൂള്‍ വിമാനത്താവളത്തിലുണ്ടെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

കാബൂളിലെ വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരെ ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ബസ്സുകളിലും കാറുകളിലുമായി വിമാനത്താവളത്തിനടുത്ത് എത്തിച്ചത്. കാബൂള്‍ വിമാനത്താവളത്തിന്റെ പൂര്‍ണ ചുമതല അമേരിക്കന്‍ സൈന്യത്തിനാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button