Latest NewsNewsInternational

പാകിസ്ഥാനി യുവതിയെ റിക്ഷയിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച് യുവാവ്: വീഡിയോ

ലാഹോർ: പാകിസ്ഥാനിലെ ഒരു പാർക്കിൽ വെച്ച് ടിക്ക് ടോക്ക് താരമായ സ്ത്രീയെ പുരുഷന്മാരുടെ ഒരു കൂട്ടം ആക്രമിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. സംഭവത്തിൽ 400 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇപ്പോഴിതാ, സമാനമായ മറ്റൊരു സംഭവമാണ് ഇവിടെ നിന്നും പുറത്തുവരുന്നത്. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ലൈംഗികമായി ഉപദ്രവിക്കുന്ന യുവാവിന്റെ വീഡിയോ ആണ് പുറത്തുവരുന്നത്.

Also Read:കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് താരങ്ങൾ: ചിത്രങ്ങൾ കാണാം

പൊതുയിടത്തിൽ വെച്ച് പരസ്യമായി ആണ് യുവാവ് സ്ത്രീയെ ഉപദ്രവിക്കുന്നത്. ഒരു റിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവതികളിൽ ഒരാൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിരക്കേറിയ സ്ഥലമായിരുന്നിട്ട് കൂടെ വാഹനത്തിന്റെ ഫുട്ബോർഡിലേക്ക് ചാടികയറിയ യുവാവ് സമീപമിരുന്ന യുവതിയുടെ കവിളിൽ ബലമായി ചുംബിക്കുന്നത് വീഡിയോയിൽ കാണാം. ലാഹോറിലാണ് സംഭവമെന്നാണ് റിപ്പോർട്ട്.

ബൈക്കിലെത്തിയ യുവാവ് ഓട്ടോറിക്ഷയിലേക്ക് ചാടിക്കയറുകയായിരുന്നു. ബലമായി ചുംബിച്ചതും യുവതിയും സുഹൃത്തും ഉച്ചത്തിൽ സഹായത്തിനായി വിളിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായതോടെ വൻ രോഷമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button