KeralaLatest NewsNews

എല്ലാവരേയും തൃപ്തിപ്പെടുത്താനാകില്ല: നിലപാട് കടുപ്പിച്ച് കെ മുരളീധരൻ

ജില്ല കോൺ​ഗ്രസ് കമ്മറ്റികളുടെ പുന: സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും അടക്കമുള്ളവർ ഹൈക്കമാണ്ടിനെ പരാതി അറിയിച്ചിരുന്നു.

 കോഴിക്കോട്: എല്ലാവരേയും പൂർണമായി തൃപ്തിപ്പെടുത്തിക്കൊണ്ട് ജില്ല കോൺ​ഗ്രസ് കമ്മറ്റികളുടെ പുന:സംഘടന സാധ്യമാകില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരൻ. ‘ജില്ല കോൺ​ഗ്രസ് കമ്മറ്റി പുന:സംഘടന പട്ടിക ഏത് നിമിഷവും പുറത്തിറങ്ങും. തന്റെ നിർദേശങ്ങൾ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ തള്ളിക്കൊണ്ടുള്ള നടപടി വേണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്’- കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.

Read Also: ജനാധിപത്യ അവകാശങ്ങൾ ഹനിക്കപ്പെട്ട അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ളതാണ് ഇത്തവണത്തെ ഓണം: ശശി തരൂർ

ജില്ല കോൺ​ഗ്രസ് കമ്മറ്റികളുടെ പുന: സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വി എം സുധീരനും അടക്കമുള്ളവർ ഹൈക്കമാന്റിനെ പരാതി അറിയിച്ചിരുന്നു. കൂടിയാലോചന നടത്താതെയാണ് പട്ടികയെന്നായിരുന്നു പരാതി.

shortlink

Related Articles

Post Your Comments


Back to top button