KeralaLatest NewsNews

മനുഷ്യത്വത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന ഗുരുദേവൻ : ചതയദിന ആശംസകളുമായി എസ് സുരേഷ്

തിരുവനന്തപുരം : ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാർഷിക ദിനത്തിൽ ആശംസകളുമായി ബിജെപി നേതാവ്‌ എസ് സുരേഷ്. ചതയ ദിനത്തിൽ ഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തി വീട്ടിൽ എത്താനും ഗുരുദേവ സന്നിധിയിൽ പുഷ്പാർച്ചന നടത്താനും സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എസ് സുരേഷിൻറെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

ചതയ ദിനത്തിന് ശ്രീനാരായണഗുരുദേവൻ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ എത്താനും ഗുരുദേവ സന്നിധിയിൽ പുഷ്പാർച്ചന നടത്താനും സാധിച്ചു . ഗുരുകുലം സെക്രട്ടറി ശുഭാ്ഗാനന്ദ സ്വാമികൾ അനുഗ്രഹിച്ചു.

Read Also : ‘എങ്ങനെ കൊല്ലുമെന്ന് മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ’: താലിബാന്റെ കൈയ്യിൽ നിന്നും രക്ഷപെട്ട ദീദിലിന് പറയാനുള്ളത്

കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തിൽ അദ്വിദീയ സ്ഥാനം ആണ് ശ്രീനാരായണ ഗുരുദേവന്. ആധ്യാത്മിക ഔന്നത്യത്തിൽ നിന്നുകൊണ്ട് സാമൂഹ്യ പരിഷ്കരണത്തി നേതൃത്വം നൽകി. ക്ഷേത്രങ്ങൾ ആരംഭിച്ചുകൊണ്ട് ജാതീയമായ ഉച്ചനീചത്വംത്തിനെതിരെ അടരാടി. അദ്വൈത സാരാംശവും വേദങ്ങളും സാമാന്യ മലയാളിക്ക് മനസ്സിലാകുന്ന സൂക്തങ്ങൾ ആക്കി ജനകീയവത്കരിക്കാൻ ഗുരുദേവന് കഴിഞ്ഞു.

Read Also :  ഓണക്കോടിയോടൊപ്പം നഗരസഭാ അദ്ധ്യക്ഷ പണം നൽകി സംഭവം: കുറ്റം തെളിഞ്ഞാൽ പിന്തുണ നൽകില്ലെന്ന് പിടി തോമസ്

ആ ദിവ്യാത്മാവിന്റെ മുൻപിൽ പ്രണാമം. ഏവർക്കും ചതയദിന ആശംസകൾ..
ചെമ്പഴന്തി കൗൺസിലറും പാർട്ടി മേഘലാ ജനറൽ സെക്രട്ടറിയുമായ ചെമ്പഴന്തി ഉദയൻ , അനീഷ് P കൃഷ്ണ . പ്രതാപൻ തുടങ്ങിയ സഹപ്രവർത്തകരും സന്നിഹിതരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button