KeralaNattuvarthaLatest NewsNews

ആഡംബര ജീവിതത്തിനായി പൊട്ടിച്ചത് നാല്‍പതോളം സ്ത്രീകളുടെ 100 പവന്‍ സ്വര്‍ണമാല: പ്രതികൾ പിടിയിൽ

നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇരുവരും ജയിലില്‍വച്ചാണ് പരിചയപ്പെട്ടത്

മലപ്പുറം: ആഡംബര ജീവിതത്തിനായി നാല്‍പ്പതോളം സ്ത്രീകളുടെ മാലപൊട്ടിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്ന രണ്ട് പേർ പോലീസ് പിടിയിൽ. മാവേലിക്കര തെക്കേക്കര കല്ലുവെട്ടാം കുഴിയിൽ താമസിക്കുന്ന ഹരിപ്പാട് മണ്ണാറശാല തറയിൽ ഹൗസിൽ എസ്.ഉണ്ണിക്കൃഷ്ണൻ (27), കൊല്ലം തിരുക്കടവ് മുരുന്തൽ കൊച്ചഴിയത്ത് പണയിൽ വീട്ടിൽ ശശി (44) എന്നിവരാണ് പൊന്നാനി പെരുമ്പടപ്പ് പോലീസ് പിടിയിലായത്.

പ്രതികൾ രണ്ട് വര്‍ഷത്തിനുള്ളില്‍ ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി നാല്‍പ്പതോളം സ്ത്രീകളുടെ നൂറിലധികം പവന്‍ സ്വര്‍ണമാല പൊട്ടിച്ചതായി പോലീസ് വ്യക്തമാക്കി. ഹെല്‍മറ്റ് ധരിച്ച് നമ്പർ മാറ്റിയ ബൈക്കിൽ എത്തിയിരുന്നു മാലപറിക്കല്‍. നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇരുവരും ജയിലില്‍വച്ചാണ് പരിചയപ്പെട്ടത്.

മൂന്നാം തരംഗം നേരിടാൻ കേരളം സജ്ജം, ജനസംഖ്യാ അനുപാതം നോക്കിയാൽ ഏറ്റവും കുറവ് രോഗം ബാധിച്ചത് കേരളത്തിൽ: മുഖ്യമന്ത്രി

വനിത പൊലീസുകാരി ഉള്‍പ്പടെ ഒറ്റദിവസം ആലപ്പുഴയില്‍ നിന്ന് അഞ്ച് പേരുടെ മാലയാണ് പ്രതികൾ കവര്‍ന്നത്. പ്രതികൾ മലപ്പുറം ജില്ലയിലേക്ക് കടന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പൊന്നാനി-ചാവക്കാട് ദേശീയ പാതയിലെ കാപ്പിരിക്കാട് വച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. സ്വര്‍ണം വിറ്റുകിട്ടുന്ന പണം പ്രതികൾ ആഡ‍ംബര ജീവിതം നയിക്കുന്നതിനാണ് ചെലവഴിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button