Latest NewsIndiaNews

വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച്‌ വള വിൽക്കാനെത്തിയ യുവാവിന് മർദ്ദനമേറ്റ സംഭവം: പീഡന പരാതിയുമായി ബാലിക

തസ്ലീം അലി എന്ന ഇയാള്‍ വ്യാജ ഐ ഡി കാ‌ര്‍ഡ് ഉപയോഗിച്ച്‌ ഹിന്ദു ആണെന്ന വ്യാജേന സ്ത്രീകള്‍ക്ക് വളകള്‍ വില്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടാം മിശ്ര പറഞ്ഞു.

ഇന്‍ഡോര്‍: ഹിന്ദുക്കളുടെ കോളനിയില്‍ കയറിയതിന് മര്‍ദ്ദനമേറ്റ മുസ്ലീം വളകച്ചവടക്കാരനെതിരെ ബാലപീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തു. മുസ്ലീം ആണെന്ന് മറച്ചു വച്ച്‌ ഹിന്ദു എന്ന വ്യാജേനയാണ് യുവാവ് യുവതികള്‍ക്ക് വള വില്‍ക്കാന്‍ ശ്രമിച്ചത്. തുടർന്ന് ജനങ്ങള്‍ കൈയേറ്റം ചെയ്ത വളകച്ചവടക്കാരനെതിരെ ബാലപീഡനത്തിന് പൊലീസ് കേസെടുത്തു. ഇയാളെ ജനങ്ങള്‍ കൈയേറ്റം ചെയ്യുന്ന വീഡിയോ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. സംഭവം നടന്ന് 24 മണിക്കൂറിന് ശേഷമാണ് ആറാം ക്ളാസ് വിദ്യാ‌ത്ഥിനി ഇയാള്‍ക്കെതിരെ പരാതിയുമായി എത്തിയത്. മധ്യപ്രദേശിലെ ഇന്‍‌ഡോറിലാണ് സംഭവം.

Read Also: ഭീകരര്‍ തന്റെ മാതൃസഹോദരനെ നിഷ്‌ക്കരുണം കൊലപ്പെടുത്തി, ഒടുവില്‍ ഇന്ത്യയില്‍ അഭയം തേടി

കഴിഞ്ഞ ദിവസം വൈറലായ വീഡിയോയില്‍ ജനക്കൂട്ടം പേര് പറയാന്‍ ആവശ്യപ്പെട്ട് ഇയാളെ പൊതിരെ തല്ലുകയായിരുന്നു. തസ്ലീം അലി എന്ന ഇയാള്‍ വ്യാജ ഐ ഡി കാ‌ര്‍ഡ് ഉപയോഗിച്ച്‌ ഹിന്ദു ആണെന്ന വ്യാജേന സ്ത്രീകള്‍ക്ക് വളകള്‍ വില്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടാം മിശ്ര പറഞ്ഞു. അതേസമയം പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്സോ അടക്കം ഏഴോളം വകുപ്പുകള്‍ ഉള്‍പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ആഗസ്റ്റ് 23നാണ് തസ്ലീമിനെതിരായ ബാലപീഡന കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button