Latest NewsNewsInternational

കാശ്മീരിൽ പ്രശ്നങ്ങളുണ്ടാക്കാൻ തങ്ങളെ താലിബാൻ സഹായിക്കും: പാകിസ്ഥാൻ വനിതാ നേതാവ് നീലം ഇർഷാദ്

താലിബാനെ വളർത്തുന്നത് പാകിസ്ഥാനാണെന്ന് നേരത്തേ അഫ്ഗാൻ ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾ പറഞ്ഞിരുന്നു

കറാച്ചി : ഇന്ത്യാ വിരുദ്ധ അജണ്ടയും താലിബാനുമായുള്ള പാകിസ്ഥാന്റെ ബന്ധവും തുറന്നുസമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീക്-ഇ-ഇൻസാഫ് നേതാവ്. ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് കാശ്മീരിൽ പ്രശ്നങ്ങളുണ്ടാക്കാൻ പാകിസ്ഥാൻ താലിബാൻ സഹായം സ്വീകരിക്കുന്നതിനെക്കുറിച്ചുൾപ്പടെ പാർട്ടിയുടെ വനിതാ നേതാവ് നീലം ഇർഷാദ് ഷെയ്ക്ക് തുറന്ന് സമ്മതിച്ചത്.

താലിബാൻ പറയുന്നത് അവർ ഞങ്ങളോടൊപ്പമാണെന്നും കാശ്മീരിൽ ഞങ്ങളെ സഹായിക്കുമെന്നുമാണ് എന്നായിരുന്നു നീലം ഇർഷാദ് ഷെയ്ക്ക് പറഞ്ഞത്. എന്നാൽ, വനിതാ നേതാവിന്റെ പ്രസ്താവന കേട്ട്  പരിഭ്രാന്തനായ വാർത്താ അവതാരകൻ ലോകം മുഴുവൻ നിങ്ങൾ പറഞ്ഞത് കേട്ടുകൊണ്ടിരിക്കുകയാണ്. എന്താണ് നിങ്ങൾ പറഞ്ഞതെന്ന് ബോദ്ധ്യമുണ്ടോ എന്ന് ചോദിച്ചെങ്കിലും താലിബാൻ ഞങ്ങളെ സഹായിക്കും. കാരണം ഇന്ത്യ താലിബാനോട് മോശമായി പെരുമാറിയിട്ടുണ്ട് എന്നായിരുന്നു ഇവരുടെ പ്രതികരണം.

Read Also  :  സ്‌കൂൾ അദ്ധ്യാപകരുടെ വാക്‌സിനേഷൻ സെപ്തംബർ അഞ്ചിനകം പൂർത്തിയാക്കണം: നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി

താലിബാനെ വളർത്തുന്നത് പാകിസ്ഥാനാണെന്ന് നേരത്തേ അഫ്ഗാൻ ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾ പറഞ്ഞിരുന്നു. അഫ്ഗാനിലെ അഷ്റഫ് ഘനി സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ നൂറുകണക്കിന് പാകിസ്ഥാനികളെയാണ് അവർ ആയുധങ്ങൾ നൽകി അതിർത്തി കടത്തിയത്. എന്നാൽ, മോദി സർക്കാർ കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞതോടെ അവിടെ പ്രശ്നങ്ങളുണ്ടാക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾ എല്ലാം പരാജയപ്പെടുകായിരുന്നു.അതേസമയം,
അഫ്ഗാൻ സൈന്യത്തിൽ നിന്ന് പിടിച്ചെടുത്ത അത്യന്താധുനിക ആയുധങ്ങൾ കൈവശമുള്ള താലിബാൻ ഭീകരരെ ഇന്ത്യക്കെതിരെ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്ഥാൻ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button