Latest NewsKeralaNews

ഭാവി പ്രവർത്തനങ്ങൾ: തദ്ദേശസ്ഥാപന ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുമെന്ന് മന്ത്രി എം വി ഗോവിന്ദൻ 

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്താൻ യോഗങ്ങൾ വിളിച്ചുചേർക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും ഭാവി പ്രവർത്തനങ്ങൾ വിശദീകരിക്കാനുമാണ് യോഗങ്ങൾ വിളിച്ചു ചേർക്കുന്നത്.

Read Also: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം കൃത്യമായി പ്രവചിക്കാൻ കഴിയില്ല: ഡോ സൗമ്യ സ്വാമിനാഥൻ

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലെ ജനപ്രതിനിധികളായ അംഗങ്ങൾ, സെക്രട്ടറിമാർ, അസിസ്റ്റന്റ് സെക്രട്ടറിമാർ, എഞ്ചിനീയർ, സംസ്ഥാന/ജില്ലാതല വകുപ്പ് മേധാവികൾ എന്നിവരുടെ യോഗം അഞ്ച് മേഖലകളിലായാണ് സംഘടിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളുടെ യോഗം ആഗസ്റ്റ് 25 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കും കോഴിക്കോട്, മലപ്പുറം ജില്ലകളുടെ യോഗം ആഗസ്റ്റ് 26 ന് രണ്ടു മണിക്കും പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളുടെ യോഗം ആഗസ്റ്റ് 26 ന് വൈകുന്നേരം നാലു മണിക്കും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ യോഗം ആഗസ്റ്റ് 27 ഉച്ചയ്ക്ക് രണ്ടു മണിക്കും കോട്ടയം എറണാകുളം പത്തനംതിട്ട ജില്ലകളുടെ യോഗം ആഗസ്റ്റ് 27 ന് വൈകുന്നേരം നാലു മണിക്കും ചേരുമെന്ന് മന്ത്രി വിശദമാക്കി.

‘നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും മുഴുവൻ ജനപ്രതിനിധികളും സെക്രട്ടറിമാരും എഞ്ചിനീയർ, സംസ്ഥാന/മേഖലാതല വകുപ്പ് മേധാവികൾ എന്നിവരുടെ യോഗം ആഗസ്റ്റ് 25ന് വൈകുന്നേരം നാലു മണിക്ക് വിളിച്ചു ചേർക്കും. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് യോഗങ്ങൾ ചേരുക. ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ കില ഏർപ്പെടുത്തുമെന്നും’ മന്ത്രി വ്യക്തമാക്കി.

Read Also: ഓണം കഴിഞ്ഞതോടെ സംസ്ഥാനം വന്‍ കടക്കെണിയില്‍ : 2500 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കി പിണറായി സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button