KeralaLatest NewsNews

കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രെ രാ​ജ്യം ഐ​ക്യ​പ്പെ​ട​ണം: ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി

ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ലെ മ​ല​ബാ​ര്‍ പോ​രാ​ളി​ക​ളു​ടെ ഉ​ജ്ജ്വ​ല​മാ​യ പോ​രാ​ട്ട​ങ്ങ​ളെ അ​വ​മ​തി​ച്ച്‌ കാ​ണി​ച്ച്‌ സ്വ​ന്തം നാ​ണ​ക്കേ​ട് മ​റ​ച്ചു​വെ​ക്കാ​നാ​ണ് സം​ഘ്പ​രി​വാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഐ.​സി.​എ​ച്ച്‌.​ആ​റിന്റെ നീ​ക്കം.

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തിന്റെ സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി ധീ​ര​ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച 387 ര​ക്ത​സാ​ക്ഷി​ക​ളു​ടെ പേ​ര് നി​ഘ​ണ്ടു​വി​ല്‍നി​ന്ന് വെ​ട്ടി​മാ​റ്റാ​നു​ള്ള കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രെ രാ​ജ്യം ഐ​ക്യ​പ്പെ​ട​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ര്‍ എം.​ഐ. അ​ബ്​​ദു​ല്‍ അ​സീ​സ് പ​റ​ഞ്ഞു. മ​ല​ബാ​ര്‍ സ​മ​ര​നാ​യ​ക​രാ​യ ആ​ലി മു​സ്​​ലി​യാ​രും വാ​രി​യ​ന്‍കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യും വ​രെ വെ​ട്ടി​മാ​റ്റ​പ്പെ​ട്ട​വ​രി​ല്‍ ഉ​ള്‍പ്പെ​ടു​ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മ​ഹ​ത്താ​യ മ​ല​ബാ​ര്‍ സ​മ​രം സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തിന്റെ ഭാ​ഗ​മ​ല്ലെ​ന്ന് വ​രു​ത്തി​ത്തീ​ര്‍ക്കാ​ന്‍ സം​ഘ്പ​രി​വാ​ര്‍ കേ​ന്ദ്ര​ങ്ങ​ള്‍ മു​മ്പേ ന​ട​ത്തി​വ​രു​ന്ന ഗൂ​ഢ​ശ്ര​മ​ങ്ങ​ളു​ടെ തു​ട​ര്‍ച്ച​യാ​ണി​ത്. ബ്രി​ട്ടീ​ഷ് അ​ധി​നി​വേ​ശ കാ​ല​ത്ത് രാ​ജ്യ​ത്തെ ഒ​റ്റു​കൊ​ടു​ത്ത് ഭ​ര​ണ​കൂ​ട​ത്തി​ന് ദാ​സ്യ​വേ​ല ന​ട​ത്തി​യ സം​ഘ്പ​രി​വാ​ര്‍ ഫാ​ഷി​സ്​​റ്റു​ക​ള്‍ സാ​മ്രാ​ജ്യ​ത്വ ദാ​സ്യ​മാ​ണ് ഇ​ന്നും ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ലെ മ​ല​ബാ​ര്‍ പോ​രാ​ളി​ക​ളു​ടെ ഉ​ജ്ജ്വ​ല​മാ​യ പോ​രാ​ട്ട​ങ്ങ​ളെ അ​വ​മ​തി​ച്ച്‌ കാ​ണി​ച്ച്‌ സ്വ​ന്തം നാ​ണ​ക്കേ​ട് മ​റ​ച്ചു​വെ​ക്കാ​നാ​ണ് സം​ഘ്പ​രി​വാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഐ.​സി.​എ​ച്ച്‌.​ആ​റിന്റെ നീ​ക്കം’- എം.​ഐ. അ​ബ്​​ദു​ല്‍ അ​സീ​സ് പറഞ്ഞു.

Read Also: താലിബാന് സാമ്പത്തിക സഹായം: മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെയെന്ന് ചൈന

‘മ​ല​ബാ​ര്‍ പോ​രാ​ട്ട​ത്തി​ന് നൂ​റു വ​ര്‍ഷം തി​ക​യു​ന്ന വേ​ള​യി​ല്‍ ത​ന്നെ ന​ട​ത്തു​ന്ന ഇ​ത്ത​രം ശ്ര​മ​ങ്ങ​ള്‍ മ​ല​ബാ​റി​ലെ പി​ന്‍ത​ല​മു​റ​യു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്. ച​രി​ത്ര​ത്തെ നി​ഷേ​ധി​ക്കു​ക എ​ന്ന ഫാ​ഷി​സ്​​റ്റ്​ അ​ജ​ണ്ട​ക​ളെ കൂ​ടു​ത​ല്‍ ച​രി​ത്രാ​വ​ബോ​ധ​ത്തി​ലൂ​ടെ ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ന് പ്ര​തി​രോ​ധി​ക്കാ​നാ​വ​ണം’- എം.​ഐ അ​ബ്​​ദു​ല്‍ അ​സീ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button