Latest NewsNewsLife StyleHealth & Fitness

പാറ്റകളെയും ചെറുപ്രാണികളെയും എളുപ്പം തുരത്താൻ ഇതാ 3 എളുപ്പവഴികൾ

വെള്ളം കെട്ടി നിൽക്കുന്നതും ലീക്കാവുന്നതും പാറ്റകളെ വളർത്തുന്ന ഘടകങ്ങളാണ്

വീടുകളിൽ ഏറ്റവും അധികം ശല്യം ഉണ്ടാക്കുന്നവയാണ് പാറ്റകൾ. പാറ്റകളെ തുരത്താൻ വിവിധ കമ്പനികളുടെ മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ആ മരുന്നുകൾ മനുഷ്യനും ഹാനികരമാണ്. വെള്ളം കെട്ടി നിൽക്കുന്നതും ലീക്കാവുന്നതും പാറ്റകളെ വളർത്തുന്ന ഘടകങ്ങളാണ് . അത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കിയാൽ പാറ്റകളെ അകറ്റാം. തറയും വീടിന്റെ അരികും മുക്കും മൂലയും വൃത്തിയായി തുടയ്ക്കണം. പാറ്റകളെ മാത്രമല്ല ചെറുപ്രാണികളെയും വീടുകളിൽ നിന്ന് തുരത്താൻ ഇതാ മൂന്ന് എളുപ്പവഴികൾ

കർപ്പൂരം

കർപ്പൂരം മിക്ക വീടുകളിലും ഉണ്ടാകും. കര്‍പ്പൂരം പുകയ്ക്കുന്നത് പാറ്റകളെ മാത്രമല്ല ചെറുപ്രാണികളെ തുരത്താനും സഹായിക്കും. കര്‍പ്പൂരത്തിലെ സള്‍ഫറാണ് ഗുണം ചെയ്യുന്നത്.

വിനാഗിരി

കുറച്ച് ചൂടുവെള്ളത്തിൽ അൽപം വിനാഗിരി ചേർത്ത് നല്ല പോലെ ഇളക്കുക. ഈ വെള്ളം ഉപയോ​ഗിച്ച് തറ തുടയ്ക്കുന്നത് പാറ്റ ശല്യം ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും.

Read Also  :  ‘കേരളം മികച്ച മാതൃക’: കേസുകൾ കൂടുമ്പോൾ സർക്കാരിന്റെ മുഖം രക്ഷിക്കാൻ സഹായവുമായി ചൈന ?

ബേക്കിങ് സോഡ

ചെറുചൂടുവെള്ളത്തിൽ അൽപം നാരങ്ങ നീരും ഒരു നുള്ള് ബേക്കിങ് സോഡയും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം ഈ വെള്ളം ഉപയോ​ഗിച്ച് തറയും ജനലുകളും തുടയ്ക്കുക. പാറ്റകളെ മാത്രമല്ല ചെറുപ്രാണികളെയും തുരത്താൻ ഇത് ഏറെ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button