KeralaNattuvarthaLatest NewsNews

ജല അതോറിറ്റിയ്ക്ക് മാതൃഭാഷയോട് അയിത്തം: വെള്ളക്കരം എന്ന വാക്ക് വെട്ടി വാട്ടർ ചാർജ് എന്നാക്കി

തി​രു​വ​ന​ന്ത​പു​രം: ജല അതോറിറ്റിയ്ക്ക് മാതൃഭാഷയോട് അയിത്തം. ഭ​ര​ണ​ഭാ​ഷ​യാ​യ മ​ല​യാ​ള​ത്തി​ന്​ വിലക്കേർപ്പെടുത്തിക്കൊണ്ടാണ് ജല അതോരിറ്റി ഈ അയിത്തം പ്രകടിപ്പിച്ചത്. കേ​ര​ള​ത്തി​ല്‍ കാ​ല​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ‘വെ​ള്ള​ക്ക​രം’ എ​ന്ന വാ​ക്കി​നാ​ണ്​ അ​തോ​റി​ട്ടി നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

Also Read:കേരളത്തിൽ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഓൺലൈൻ പഠന സൗകര്യങ്ങളില്ലെന്ന് റിപ്പോർട്ട് : സർക്കാർ പ്രഖ്യാപനങ്ങള്‍ കടലാസിൽ

ആ​ഗ​സ്​​റ്റ്​ 20 ന്​ ​പു​റ​ത്തി​റ​ക്കി​യ സ​ര്‍​ക്കു​ല​ര്‍ പ്രകാരം കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റിയു​ടെ എ​ല്ലാ ക​ത്തി​ട​പാ​ടു​ക​ളി​ലും ച​ര്‍​ച്ച​ക​ളി​ലും ‘വെ​ള്ള​ക്ക​രം’ എ​ന്ന വാ​ക്കി​നു​ പ​ക​രം ‘വാ​ട്ട​ര്‍ ചാ​ര്‍​ജ്​​’ എ​ന്ന ഇം​ഗ്ലീ​ഷ്​ വാ​ക്ക്​ മാ​ത്രം ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണെ​ന്ന്​ നി​ര്‍​ദേ​ശി​ച്ച്‌​ അ​തോ​റി​ട്ടി അ​ക്കൗ​ണ്ട്​​സ്​ മെം​ബ​ര്‍ വി. ​രാ​മ​സു​​ബ്ര​ഹ്മ​ണി.

എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓഫീസു​ക​ളി​ലും പൊ​തു​മേ​ഖ​ല, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ഭ​ര​ണ​ഭാ​ഷ​യാ​യ മ​ല​യാ​ളം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം കണക്കിലെടുക്കാതെയാണ് ഈ നടപടി. നീ​ണ്ട വ​ര്‍​ഷ​ങ്ങ​ളാ​യി വെ​ള്ള​ക്ക​രം എ​ന്ന വാ​ക്കാ​ണ്​ ജല അതോരിറ്റി ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button