Latest NewsNewsFootballSports

പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് മൂന്നാം മത്സരത്തിനിറങ്ങും. വൈകിട്ട് അഞ്ചിന് തുടങ്ങുന്ന മത്സരത്തിൽ ആഴ്സണലാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ. സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ കരുത്തരായ ചെൽസി ലിവർപൂളിനെ നേരിടും.

ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ് മത്സരം. ലീഗിൽ വെസ്റ്റ് ഹാം യൂണൈറ്റഡാണ് ഒന്നാം സ്ഥാനത്ത്. ചെൽസി രണ്ടും ലിവർപൂൾ മൂന്നും മാഞ്ചസ്റ്റർ സിറ്റി എട്ടും സ്ഥാനങ്ങളിലാണ്. ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളിൽ സതാംപ്ടൺ ന്യൂകാസിലിനെയും, എവർട്ടൺ ബ്രൈറ്റണിനെയും, വെസ്റ്റ് ഹാം ക്രിസ്റ്റൽ പാലസിനെയും, ലെസ്റ്റർ സിറ്റി നോർവിച്ച് സിറ്റിയെയും നേരിടും.

Read Also:- പുത്തൻ ടിഗോർ ഇവി ഓഗസ്റ്റ് 31ന് വിപണയിലെത്തും

സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡ് ഇന്നിറങ്ങും. രാത്രി 12.30ന് തുടങ്ങുന്ന മത്സരത്തിൽ റയൽ ബെറ്റിസാണ് എതിരാളികൾ. ബെറ്റിസിന്റെ തട്ടകത്തിലാണ് മത്സരം. രണ്ട് മത്സരങ്ങളിൽ നാല് പോയിന്റുമായി റയൽ ലീഗിൽ നാലാം സ്ഥാനത്താണ്. കരുത്തരായ ബാഴ്‌സലോണ നാളെ നടക്കുന്ന മത്സരത്തിൽ ഗെറ്റാഫെയെ നേരിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button