Latest NewsNewsIndia

അതിമനോഹരം, ആർമി ബാൻഡിനൊപ്പം ദേശീയഗാനം ആലപിച്ച് 5 വയസ്സുകാരി എസ്തർ നാംതേ: വീഡിയോ വൈറൽ

വന്ദേമാതരം പാടി രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ അഞ്ചുവയസുകാരി എസ്തർ നാംതേയുടെ പുതിയ വീഡിയോ വൈറൽ. ആർമി ബാൻഡിനൊപ്പം ദേശീയഗാനം ആലപിക്കുന്ന എസ്തറിന്റെ പുതിയ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. നിമിഷ നേരങ്ങൾക്കുള്ളിലാണ് വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായത്. ആർമി ബാൻഡിനൊപ്പം എസ്തറിന്റെ മനോഹരമായ ശബ്ദവും കൂടിയാകുമ്പോൾ ശ്രോതാക്കളുടെ കാതുകൾക്ക് കുളിർമയേകുന്നു.

‘മാ.. തുച്ഛേ സലാം..വന്ദേമാതരം’ എന്ന് പാടി അഭിനയിച്ച എസ്തറിന്റെ വീഡിയോ മുൻപ് വൈറലായിരുന്നു. എസ്തറിന്റെ ‘വന്ദേമാതരം’ പാട്ടുകേട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും പെൺകുട്ടിയെ അഭിനന്ദിച്ചിരുന്നു . എസ്തറിന്റെ വീഡിയോ സംഗീത സംവിധായകൻ എ ആർ റഹ്‌മാനും പങ്കുവെച്ചിരുന്നു. എസ്തറിന്റെ പുതിയ വീഡിയോ രാജ്യശ്രദ്ധ പിടിച്ചുപറ്റുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button