ErnakulamLatest NewsKeralaNattuvarthaNews

ഇടതുപക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് മിണ്ടാത്ത ബുദ്ധിജീവികൾ കോൺഗ്രസിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോ:ഹരീഷ് പേരടി

രാജ്യത്തെ ഫാസിസത്തിനെതിരെ ഒരു ബദൽ ഉണ്ടാവണെമെങ്കിൽ കോൺഗ്രസ് നിലനിന്നേ പറ്റു

കൊച്ചി: സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് ഒരു അക്ഷരവും മിണ്ടാത്ത ഇടതുപക്ഷ ബുദ്ധിജീവികൾ കോൺഗ്രസ് രാഷ്ട്രിയത്തിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോയാണെന്ന് നടൻ ഹരീഷ് പേരടി. ജനങ്ങൾ അറിയാത്ത കോട്ടയ്ക്കുള്ളിൽ നടക്കുന്ന രാജാക്കൻമാരുടെ കിട മത്സരത്തേക്കാൾ ജനങ്ങൾക്കിടയിൽ വെച്ച് നടക്കുന്ന കൂട്ട തല്ലിന് ജനാധിപത്യത്തിൽ ഇടമുണ്ടെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കാലം കാത്തിരുന്ന ഒരു നേതാവ് തന്നെയാണ് വിഡി സതീശൻ എന്നും കോൺഗ്രസിലെ കൊഴിഞ്ഞ് പോക്കിന് തടയിടാൻ പറ്റുന്ന നിലപാടുകൾ സതീശന് ഉണ്ടെന്നും ഹരീഷ് പേരടി പറയുന്നു. രാജ്യത്തെ ഫാസിസത്തിനെതിരെ ഒരു ബദൽ ഉണ്ടാവണെമെങ്കിൽ കോൺഗ്രസ് നിലനിന്നേ പറ്റുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

നിയന്ത്രണംവിട്ട ട്രക്ക് ടോൾപ്ലാസയിൽ, വാഹനങ്ങളിൽ തട്ടാതെ വൻ അപകടം ഒഴിവാക്കി ഡ്രൈവർ: വീഡിയോ

V.D. സതിശന്റെ വാർത്താ സമ്മേളനം കണ്ടു…കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം കാലം കാത്തിരുന്ന ഒരു നേതാവ് തന്നെയാണ്… …പ്രതീക്ഷയുള്ള നേതാവാണ് …സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് ഒരു അക്ഷരവും മിണ്ടാത്ത ഇടതുപക്ഷ ബുദ്ധിജീവികൾ കോൺഗ്രസ്സ് രാഷ്ട്രിയത്തിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോ അല്ലാതെ വെറേയെന്താണ്?..ജനങ്ങൾ അറിയാത്ത കോട്ടക്കുള്ളിൽ നടക്കുന്ന രാജാക്കൻമാരുടെ കിട മത്സരത്തേക്കാൾ ജനങ്ങൾക്കിടയിൽ വെച്ച് നടക്കുന്ന കൂട്ട തല്ലിന് ജനാധിപത്യത്തിൽ ഇടമുണ്ട്…രാജ്യത്തെ ഫാസിസത്തിനെതിരെ ഒരു ബദൽ ഉണ്ടാവണെമെങ്കിൽ കോൺഗ്രസ്സ് നിലനിന്നേ പറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button