Latest NewsSaudi ArabiaNewsInternationalGulf

സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 208 കോവിഡ് കേസുകൾ: ആറു മരണം

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ രാജ്യവ്യാപകമായി വെറും 208 പേർക്ക് മാത്രമാണ് പുതുതായി കോവിഡ് പോസിറ്റീവയാത്. കോവിഡ് ബാധിച്ച് ആറു പേർക്കാണ് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്. 393 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ബസിൽ നിന്ന് പന്ത്രണ്ടു പവന്‍ സ്വര്‍ണം വലിച്ചെറിഞ്ഞ് യാത്രക്കാരി: കാരണമറിഞ്ഞ് അമ്പരന്ന് മറ്റുള്ളവർ

രാജ്യത്ത് ഇന്ന് 50,374 ആർ.ടി പി.സി.ആർ പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,44,004 ആയി ഉയർന്നു. ഇതിൽ 5,32,126 പേർ രോഗമുക്തരായി. 8,532 മരണങ്ങളാണ് സൗദിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ചികിത്സയിലുള്ളത് 3,346 പേരാണ്. ഇതിൽ 952 പേർ മാത്രമാണ് ആശുപത്രികളിൽ തീവ്രപരിചരണത്തിൽ കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. റിയാദിൽ 69 കേസുകളും മക്കയിൽ 36 കേസുകളും കിഴക്കൻ പ്രവിശ്യയിൽ 22 കേസുകളും അൽഖസീമിൽ 15 കേസുകളും ജീസാനിൽ 14 കേസുകളും അസീറിൽ 14 കേസുകളും മദീനയിൽ 13 കേസുകളും നജ്‌റാനിൽ 10 കേസുകളും ഹായിൽ 5 കേസുകളും തബൂക്കിൽ 5 കേസുകളും വടക്കൻ അതിർത്തി മേഖലയിൽ 2 കേസുകളും അൽജൗഫിൽ 2 കേസുകളും അൽബാഹയിൽ ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read Also: ‘ഇന്ത്യ സുപ്രധാന രാജ്യം’, വ്യാപാര-രാഷ്ട്രീയ-സാംസ്​കാരിക ബന്ധം തുടരാൻ ആഗ്രഹവുമായി​ താലിബാന്‍: പ്രതികരിക്കാതെ ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button