Latest NewsNewsInternationalKuwaitGulf

ഒന്നര വർഷങ്ങൾക്ക് ശേഷം കുട്ടികളുടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: കുട്ടികളുടെ വിനോദ കേന്ദ്രങ്ങളും കളിസ്ഥലങ്ങളും തുറന്ന് കുവൈത്ത്. ഒന്നര വർഷത്തിന് ശേഷമാണ് കുവൈത്തിൽ കുട്ടികളുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളും കളിസ്ഥലങ്ങളും തുറക്കുന്നത്. കഴിഞ്ഞയാഴ്ച ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് കുവൈത്തിൽ കുട്ടികളുടെ വിനോദ കേന്ദ്രങ്ങൾ തുറക്കുന്നതുൾപ്പെടെയുള്ള ഇളവുകൾ നൽകാൻ തീരുമാനിച്ചത്.

Read Also: ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം:വിശദമായ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വിവാഹാഘോഷങ്ങൾക്കും സാമൂഹിക പരിപാടികൾക്കും ഇളവുകൾ നൽകിയിട്ടുണ്ട്. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ടാണ് കുട്ടികളുടെ വിനോദ കേന്ദ്രങ്ങളുടെ പ്രവർത്തനം പുനഃരാരംഭിച്ചത്. സാമൂഹിക അകലം പാലിക്കൽ, കുട്ടികളുടെ പ്രവേശനത്തിൽ ഉൾപ്പെടെ നിയന്ത്രണം എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Read Also: തിങ്കളാഴ്​ച മുതല്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കും: സർക്കാരിനെ വട്ടം കറക്കി വ്യാപാരികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button