Latest NewsKerala

‘ഭാര്യയ്ക്ക് ഭീകര സംഘടനയുമായി ബന്ധം, ഭാര്യയെ കാണാനില്ല, ലക്ഷ്വദീപില്‍ നിന്ന് ഫോൺ’- പോലീസിൽ പരാതിയുമായി ഭർത്താവ്

11 വര്‍ഷത്തോളമായി ദുബൈയില്‍ ജോലി ചെയ്തുവരികയായിരുന്നു 39 കാരിയായ യുവതി.

മംഗളുരു: ഭാര്യയ്ക്ക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിച്ച്‌ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. ബെല്‍ത്തങ്ങാടി താലൂക്കിലെ ചിദാനന്ദ കെ ആര്‍ ആണ് പരാതി നല്‍കിയത്. ഭാര്യയെ കുറെ ദിവസങ്ങളായി കാണാനില്ലെന്നും ഇദ്ദേഹം പരാതിപ്പെട്ടു. 11 വര്‍ഷത്തോളമായി ദുബൈയില്‍ ജോലി ചെയ്തുവരികയായിരുന്നു 39 കാരിയായ യുവതി. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്.

അതേസമയം ഭാര്യയെയും മകളെയും തന്നോടൊപ്പം അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപില്‍ നിന്ന് നിരന്തരം ഫോണ്‍ കോള്‍ വരുന്നതായും ചിദാനന്ദ കൂട്ടിച്ചേര്‍ത്തു. ഇത് അനുസരിക്കുന്നില്ലെങ്കില്‍ അവരെ എങ്ങനെ കൊണ്ടുപോകാനാകുമെന്ന് തനിക്കറിയാമെന്ന് അയാള്‍ മുന്നറിയിപ്പ് നല്‍കിയതായും ചിദാനന്ദ പരാതിയില്‍ വ്യക്തമാക്കി. ഭാര്യയുമായി ബന്ധമുള്ള ദുബൈയിലെ സംഘടനയെക്കുറിച്ച്‌ അന്വേഷിക്കണമെന്നും ലക്ഷദ്വീപില്‍ നിന്ന് ആരാണ് പതിവായി വിളിക്കുന്നതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു.

ജൂലൈ 11 ന് ഭാര്യ വിദേശത്ത് നിന്ന് മടങ്ങിയെത്തിയെന്നും മകളുടെ അരികില്‍ കിടന്നുറങ്ങിയ യുവതിയെ ആഗസ്റ്റ് 26 മുതല്‍ കാണാതായെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ധര്‍മസ്ഥല പൊലീസ് സ്റ്റേഷനില്‍ ഇദ്ദേഹം പരാതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പൊലീസ് തന്നെ വിളിക്കുകയും, മംഗളൂരുവിലെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ ഭാര്യയെ പ്രവേശിപ്പിച്ചുവെന്നും 10 ദിവസത്തെ ചികിത്സയിലാണെന്നും അത് വരെ കാത്തിരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടതായും ഇദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button