Latest NewsKeralaNews

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട : വാഹനത്തിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തിയത് 230 കിലോ കഞ്ചാവ്

മലപ്പുറം: ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 230 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. മലപ്പുറം തിരൂരില്‍ വച്ചാണ് പോലീസ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ച്‌ നൽകുന്ന സംഘം മലപ്പുറത്ത് പിടിയിൽ  

ആലത്തൂര്‍ സ്വദേശി മനോഹരന്‍, ചാലക്കുടി സ്വാദേശി ഡിനേഷ്, തൃശ്ശൂര്‍ സ്വദേശി ബിനീത് എന്നിവരാണ് പിടിയിലായത്. ടോറസ് ലോറിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button