KollamKeralaNattuvarthaLatest NewsNews

വളര്‍ത്തുമൃഗങ്ങളോട് ലൈംഗികാതിക്രമം, പശുക്കളുടെ അകിടില്‍ കല്ല് കൊണ്ടിടിച്ച് പരിക്കേല്‍പ്പിക്കും: നടപടിയെടുക്കാതെ പോലീസ്

കൊല്ലം: രാത്രി വീടുകളുടെ മതിൽ ചാടി അകത്ത് കടന്ന് വളർത്തുമൃഗങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്ന ക്രിമിനലിനെ ഇനിയും പിടികൂടാതെ പോലീസ്. കൊല്ലം മയ്യനാട് പത്താംവാര്‍‍ഡിലെ കർഷകരുടെ വീട്ടിലെ മൃഗങ്ങളെയാണ് അഞ്ജാതൻ ക്രൂരമായി ഉപദ്രവിക്കുന്നത്. ഇരുപതിലധികം ക്ഷീരകര്‍ഷകരാണ് ക്രിമിനലിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതി നൽകിയിട്ടും പോലീസ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

പൊലീസ് നടപടി വൈകുന്നതിനാല്‍‌ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് ഇവർ. മയ്യനാട് റെയില്‍വേ സ്റ്റേഷന് സമീപം രാജ്ഭവനില്‍ ക്ഷീരകര്‍ഷകനായ തമ്ബിയുടെ കന്നുകാലികളെ കഴിഞ്ഞ എട്ടു മാസത്തിനിടയില്‍ അഞ്ചിലേറെ തവണയാണ് ഉപദ്രവിച്ചത്. മറ്റൊരു ക്ഷീരകര്‍ഷകനായ മയ്യനാട് മീനാ ഭവനില്‍ ഗോപകുമാറിന്റെ പശുക്കിടാവിനെ മൂന്ന് പ്രാവശ്യമാണ് ഉപദ്രവിച്ചത്.

Also Read: ധീരതയ്ക്ക് മെഡലും രണ്ട് ലക്ഷം രൂപ പാരിതോഷികവും നേടിയ പൊലീസുദ്യോ​ഗസ്ഥൻ ഇന്ന് കൈക്കൂലിക്കേസിലെ പ്രതി

രാത്രിയില്‍ വീടുകളുടെ മതിലുകള്‍ ചാടി അകത്ത് കടന്ന് തൊഴുത്തുകളില്‍ കെട്ടിയിരിക്കുന്ന പശുക്കളെ കയര്‍ കൊണ്ട് വരിഞ്ഞു മുറുക്കി ലൈംഗികമായി ഉപദ്രവിക്കും. പശുക്കളുടെ അകിടില്‍ പാറക്കല്ലു കൊണ്ട് ഇടിച്ച്‌ പരിക്കേല്‍പ്പിക്കും. പശുക്കിടാവിനെ വീടിന്റെ തൂണുകളില്‍ വലിച്ചുമുറുക്കിയ ശേഷം ലൈംഗികമായി ഉപദ്രവിക്കും. പശുക്കളുടെ അകിടില്‍ മുറിവേല്പിക്കും. ഇത്തരത്തിൽ പല രീതിയിലാണ് ക്രിമിനൽ ഇവിടുത്തെ മൃഗങ്ങളെ ഉപദ്രവിക്കുന്നത്.

പ്രതിയെന്ന് തിരിച്ചറിഞ്ഞ യുവാവിനെ നാട്ടുകാര്‍ പിടികൂടി ഇരവിപുരം പൊലീസില്‍ ഏല്‍പിച്ചിരുന്നു. എന്നാൽ, ഇയാൾക്കെതിരെ തെളിവില്ലെന്ന് പറ‌ഞ്ഞ് കേസെടുക്കാതെ വിട്ടയച്ചു. വളർത്തുമൃഗങ്ങൾക്കെതിരെ ക്രൂരപീഡനം നടത്തുന്നയാളെ എത്രയും പെട്ടന്ന് കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രിയില്‍ മൃഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കാവലിരിക്കേണ്ട ഗതികേടിലാണ് ഇവിടെയുള്ളവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button