YouthMenWomenLife Style

മുഖത്തെ കരുവാളിപ്പകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില മാർ​ഗങ്ങൾ

വെയിലേറ്റ് മുഖം കരുവാളിക്കുന്നത് എല്ലാ പ്രായക്കാരെയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് പ്രതിവിധിയായി പല വഴികൾ പരീക്ഷിച്ച് മടുത്തവരാണ് നിങ്ങളെങ്കിൽ അടുക്കളയിലുണ്ട് ചില വഴികൾ. മുഖത്തെ കരുവാളിപ്പകറ്റാൻ ഇതാ വീട്ടിൽ പരീക്ഷിക്കാവുന്ന ചില മാർ​ഗങ്ങൾ.

നാരങ്ങാ നീരിൽ തേൻ ചേർത്തുണ്ടാക്കിയ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് 30 മിനിറ്റിന് ശേഷം കഴുകി കളയുക. ഇതിൽ അൽപ്പം പഞ്ചസാര ചേർത്ത് സ്‌ക്രബായും ഉപയോഗിക്കാം.

നന്നായി പഴുത്ത തക്കാളിയെടുത്ത് തൊലി കളയുക. ഇത് 1-2 ടീസ്പൂൺ തൈരിൽ നന്നായി ഉടച്ച് ചേർക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ച്ചയിൽ മൂന്നോ നാലോ തവണ പുരട്ടാവുന്നതാണ്.

Read Also:- ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം

ഉരുളക്കിഴങ്ങ് നീര് മുഖത്ത് നല്ല പോലെ തേച്ച് പിടിപ്പിക്കുക. ഉരുളക്കിഴങ്ങ് വട്ടത്തിലരിഞ്ഞ് കണ്ണിന് മീതെ വയ്ക്കുകയും ചെയ്യാം. 10-20 മിനിറ്റിന് ശേഷം ഇത് കഴുകി കളയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button