Latest NewsNewsIndia

പഞ്ച്ഷീറിൽ താലിബാന് സഹായം: പാകിസ്ഥാന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇറാൻ

പഞ്ച്ഷീർ : അഫ്‌ഗാനിസ്ഥാനിലെ പഞ്ച്ഷീർ പിടിച്ചെടുക്കാൻ താലിബാന് സഹായം നൽകിയ പാകിസ്ഥാനെ വിമർശിച്ച് ഇറാൻ. പഞ്ച്ഷീറിൽ നിന്നുള്ള വാർത്തകൾ ആശങ്കാജനകമാണെന്നും ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇറാൻ വിദേശകാര്യ വക്താവ് സയീദ് ഖത്തീബ്സാദെ പറഞ്ഞു. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം ഇതാദ്യമായാണ് ഇറാൻ താലിബാനെതിരെ പരസ്യമായി രംഗത്തെത്തുന്നത്.

Read Also  :  രാജ്യത്തെ എല്ലാ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പൂർവ്വികർ ഒന്നാണെന്ന് മോഹൻ ഭാഗവത്

പഞ്ച്ഷീർ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമായിരുന്നെന്നും താലിബാൻ രാജ്യാന്തര നിയമവും പ്രതിബദ്ധതയും ബഹുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ എല്ലാ വിദേശ ഇടപെടലുകളെയും ഇറാൻ അപലപിക്കുന്നുവെന്ന് പ്രതിരോധ സേനയ്ക്കെതിരെ താലിബാന് പാകിസ്ഥാൻ പിന്തുണ നല്കിയ നടപടിയെ വിമർശിച്ച് ഇറാൻ അറിയിച്ചു. ശത്രുക്കളെയോ, അക്രമികളെയോ അംഗീകരിക്കുന്ന രാജ്യമല്ല അഫ്ഗാൻ എന്നും സയീദ് വ്യക്തമാക്കി. അഫ്ഗാനിൽ നടക്കുന്ന എല്ലാ നീക്കങ്ങളും ഇറാൻ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button