Latest NewsNewsInternationalWomenLife StyleHealth & Fitness

40 വർഷത്തിനിടയിൽ ഒരിക്കൽ പോലും ഉറങ്ങാത്ത സ്ത്രീ: പരിശോധനയിൽ ഞെട്ടി ഡോക്ടർമാർ

ഹെനാൻ: 40 വർഷമായി താൻ ഉറങ്ങിയിട്ടില്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ഒരു ചൈനീസ് സ്ത്രീ ഡോക്ടർമാരെ ആശയക്കുഴപ്പത്തിലാക്കി. താൻ അവസാനമായി ഉറങ്ങിയത് അഞ്ച് വയസ്സുള്ളപ്പോഴാണ് എന്ന് വെളിപ്പെടുത്തി രംഗത്ത് വന്ന ലീ ഷാനിംഗ് എന്ന യുവതിയാണ് ഡോക്ടർമാരെ അമ്പരപ്പിച്ചത്. കിഴക്കൻ ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് യുവതി താമസിക്കുന്നത്.

ലീയുടെ ഉറക്കമില്ലാത്ത രാത്രികൾ അവളെ അവളുടെ ഗ്രാമത്തിലെ ഒരു സെലിബ്രിറ്റിയാക്കി മാറ്റിയിരുന്നു. തുടക്കത്തിൽ ലീ പറയുന്നത് ആരും വിശ്വസിച്ചിരുന്നില്ല. അവളുടെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് അയൽക്കാർ കരുതി. എന്നാൽ, യുവതി തറപ്പിച്ച് പറഞ്ഞതോടെ ഇത് പരീക്ഷിക്കാൻ തന്നെ പലരും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അവർ രാത്രി മുഴുവൻ അവളോടൊപ്പം ഉണർന്നിരുന്നു. ഈ സമയങ്ങളിൽ അവളുമായി കാർഡുകൾ കളിക്കുകയും ചെയ്തു. ചിലർ ഉറക്കം വന്ന് ഉറങ്ങിവീണു. മറ്റ് ചിലർ പരീക്ഷണം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി. എന്നാൽ ലീ മാത്രം ഉണർന്നിരുന്നു.

Also Read:‘കുതിരപ്പട്ടയം’ കയ്യിലിരുന്നാൽ വെടിയേൽക്കില്ല വെട്ടേൽക്കില്ല, അദ്ഭുത ലോഹത്തിന് വില കോടികൾ: തട്ടിപ്പിനിരയായി നിരവധിപേർ

ഭാര്യ ഉറങ്ങുന്നത് താൻ കണ്ടിട്ടില്ലെന്ന് ലീയുടെ ഭർത്താവ് ലൂയി സുക്വിൻ പറഞ്ഞു. രാത്രിയിൽ ഉറങ്ങേണ്ട സമയം മുഴുവൻ ഭാര്യ അവരുടെ വീട് വൃത്തിയാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉറക്കക്കുറവ് ആകും കാരണമെന്ന് കരുതി ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും ഫലം ഉണ്ടായില്ല. ഉറക്ക ഗുളികകൾ വരെ പരീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

തന്റെ പ്രശ്‌നം എന്താണെന്ന് അറിയാൻ ലീ ഡോക്ടർമാരെ സമീപിച്ചപ്പോൾ അവർക്കും വിശദീകരണം നൽകാൻ കഴിഞ്ഞില്ലെന്ന് ചൈനീസ് വാർത്താ സൈറ്റായ ബാസ്റ്റിൽ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, അടുത്തിടെ ബീജിംഗിലെ ഒരു സ്പെഷ്യലിസ്റ്റ് സ്ലീപ് സെന്ററിൽ വെച്ചുള്ള പരിശോധനയിൽ ലീക്ക് സംഭവിക്കുന്നത് എന്താണെന്ന് കണ്ടെത്തി. പ്രത്യക്ഷത്തിൽ കാണുന്നില്ലെങ്കിലും ലീ ശരിക്കും മയങ്ങാറുണ്ടെന്നാണ് ഇവർ കണ്ടെത്തിയത്.

Also Read:മഴ പെയ്യാന്‍ പെൺകുട്ടികളെ നഗ്നരാക്കി നടത്തിയ സംഭവം: ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയാ റിപ്പോർട്ട് തേടി

ഭർത്താവിനോട് സംസാരിക്കുന്നതിനിടെ ലീ മയങ്ങുന്നുണ്ടെന്ന് കണ്ടെത്തി. ഭർത്താവുമായുള്ള സംഭാഷണം തുടർന്നെങ്കിലും ലീയുടെ കണ്ണുകൾ മന്ദഗതിയിലാകുകയും അവൾ ശരിക്കും ഉറങ്ങുകയും ചെയ്യുന്നത് ഡോക്ടർമാർ ശ്രദ്ധിച്ചു. ബ്രെയിൻ വേവ് മോണിറ്റർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലീയുടെ കണ്ണുകൾ ഒരു ദിവസം 10 മിനിറ്റിലധികം അടച്ചിട്ടില്ലെന്ന് തെളിഞ്ഞു. മസ്തിഷ്കം ഉറങ്ങുമ്പോൾ ഉറങ്ങുന്നവരുടെ ശരീരം എങ്ങനെ സജീവമാകുമെന്നതിന് വിശദീകരണം നൽകാൻ മെഡിക്കൽ വിദഗ്ധർക്കും സാധിച്ചില്ല. വിചിത്ര പ്രതിഭാസമെന്നാണ് ആരോഗ്യ വിദഗ്ധർ ലീയുടെ അവസ്ഥയെ വിശദീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button