PalakkadLatest NewsKeralaNattuvarthaNews

കോവിഡ് പ്രതിസന്ധി: കുടുംബശ്രീ എഡിഎസുകൾക്ക് 1 ലക്ഷം വീതം റിവോൾവിങ്ങ് ഫണ്ട് നൽകും

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ അയൽക്കൂട്ടങ്ങളെ സഹായിക്കുന്നതിനായി കുടുംബശ്രീയുടെ കീഴിലുള്ള 19,489 എഡിഎസുകൾക്കും അട്ടപ്പാടിയിലെ 133 ഊരുസമിതികൾക്കും ഒരു ലക്ഷം രൂപ വീതം റിവോൾവിങ് ഫണ്ട് നൽകാനൊരുങ്ങുന്നു. സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണു പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആകെ 196.22 കോടി രൂപ കുടുംബശ്രീക്ക് അനുവദിച്ചു.

Also Read: കാറിൽനിന്നു തള്ളിയിട്ടതോ? നടന്നുപോയ സ്ത്രീയെ കാറിടിച്ച് തെറിപ്പിച്ചതോ? ദൂരൂഹതയോടെ ഫൊറൻസിക് റിപ്പോർട്ട് പുറത്ത്

ഓരോ എഡിഎസിനും ഫണ്ട് ഇനത്തിൽ ലഭിക്കുന്ന ഒരു ലക്ഷം രൂപ അയൽക്കൂട്ടങ്ങളുടെ വായ്പാ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാകുമെന്നാണു വിലയിരുത്തൽ. അയൽക്കൂട്ടങ്ങളുടെ വായ്പാ തിരിച്ചടവിന്റെ കൃത്യതയും കാര്യക്ഷമതയും പരിഗണിച്ച് ഒരു അയൽക്കൂട്ടത്തിനു കുറഞ്ഞത് 10,000 മുതൽ 20,000 രൂപ വരെയാണ് എഡിഎസ് അനുവദിക്കുകയെന്നു കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ പി.ഐ.ശ്രീവിദ്യ അറിയിച്ചു.

റിവോൾവിങ് ഫണ്ട് ലഭ്യമാക്കുന്നതിന് അർഹതയുള്ള അയൽക്കൂട്ടങ്ങളെ കണ്ടെത്താൻ പ്രത്യേക മാനദണ്ഡങ്ങൾ നിഷ്കർഷിച്ചിട്ടുണ്ട്. ഇതുപ്രകാരം അയൽക്കൂട്ടങ്ങളെ കണ്ടെത്തുന്നതിനും എത്ര രൂപ റിവോൾവിങ്ങ് ഫണ്ട് ഇനത്തിൽ അനുവദിക്കണമെന്ന ശുപാർശ അടക്കമുള്ള പ്രപ്പോസൽ എഡിഎസുകൾ അതത് സിഡിഎസുകൾക്ക് സമർപ്പിക്കും.

അതേസമയം പാലക്കാട് പഴമ്പാലക്കോട് സര്‍വീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്ത കുടുംബശ്രീ വായ്പയില്‍ ക്രമക്കേട് നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തു. വികെ നഗര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബശ്രീ ചെയര്‍പേഴ്സണുമായ ജമീലയെയാണ് ആലത്തൂര്‍ ഏരിയ കമ്മിറ്റി സസ്പെന്‍ഡ് ചെയ്തത്.

കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അനുവദിച്ച ‘മുറ്റത്തെ മുല്ല വായ്പാ’ പദ്ധതിയിലാണ് ക്രമക്കേടുണ്ടായത്. വായ്പാ പദ്ധതിക്കായി ബാങ്ക് നല്‍കിയ ലക്ഷങ്ങളില്‍ ജമീല കാര്യമായ തിരിമറി നടത്തിയെന്നാണ് കണ്ടെത്തല്‍. ഇഷ്ടക്കാര്‍ക്ക് കൂടുതല്‍ തുക വായ്പ അനുവദിച്ചു, പലരുടെയും ആധാര്‍ കാര്‍ഡുള്‍പ്പെടെയുള്ള രേഖ ഉപയോഗിച്ച് ഇതുവരെ വായ്പയെടുക്കാത്തവരെയും ബാധ്യതക്കാരാക്കി എന്നിങ്ങനെയാണ് ആരോപണം. കൂലിപ്പണിക്കാരായ നിരവധി പേരാണ് ബാങ്ക് രേഖയില്‍ വന്‍തുകയുടെ കുടിശ്ശികകാരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button