COVID 19ThiruvananthapuramPathanamthittaKeralaNattuvarthaLatest NewsNews

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തിരുവല്ലയില്‍ സി.പി.എം പൊതുയോഗം: മിണ്ടാട്ടമില്ലാതെ പോലീസ്

തി​രു​വ​ല്ല: സംസ്ഥാനത്ത് സ​മ്പൂര്‍ണ ലോ​ക്​​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ഞാ​യ​റാ​ഴ്ച​കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തിരുവല്ലയില്‍ സി.പി.എം പൊതുയോഗം. സം​സ്ഥാ​ന നേ​താ​ക്ക​ള​ട​ക്കം നൂ​റി​ലേ​റെ പേ​രാണ് പ​രി​പാ​ടിയിൽ പങ്കെടുത്തിരിക്കുന്നത്.വി​വി​ധ പാ​ര്‍​ട്ടി​ക​ളി​ല്‍​ നി​ന്ന് സി പി എമ്മിലേക്ക് എത്തി​യ​വ​രെ സ്വീ​ക​രി​ക്കു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി.

Also Read:കോവിഡ് പ്രതിസന്ധി: കുടുംബശ്രീ എഡിഎസുകൾക്ക് 1 ലക്ഷം വീതം റിവോൾവിങ്ങ് ഫണ്ട് നൽകും

കോവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ അധികാരപ്പെട്ടവർ തന്നെ ഇത്തരത്തിൽ നടപടികൾ എടുക്കുന്നതിനെതിരെ വലിയ ജനരോക്ഷമാണ് രൂപപ്പെടുന്നത്.
സെ​ക്ര​ട്ടേറി​യ​റ്റ്​ അം​ഗം കെ.​ജെ. തോ​മ​സ്, ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, മു​ന്‍ ജി​ല്ല സെ​ക്ര​ട്ട​റി അ​ഡ്വ. അ​ന​ന്ദ​ഗോ​പ​ന്‍ എ​ന്നി​വ​ര​ട​ക്കം പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം കു​റ്റൂ​രി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​നു​ണ്ടാ​യി​രു​ന്നു. സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസും ബി ജെ പി യും രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം, തി​രു​വ​ല്ല​യി​ല്‍ ദിവസങ്ങൾക്ക് മുൻപ് മ​തി​ല്‍ ത​ക​ര്‍ത്ത് വ​യോ​ധി​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ കെ.​ജി. സഞ്ജുവും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. കേ​സി​ലെ ഏ​ഴാം പ്ര​തി​യാ​യ സ​ഞ്ജു​ മൂക്കിന്റെ തുമ്പത്തുണ്ടായിട്ടും പൊ​ലീ​സ്​ ഇ​തു​വ​രെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button