CricketLatest NewsNewsSports

ടി20 ലോകകപ്പ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ലണ്ടൻ: ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ടീമിലില്ല. അതേസമയം ദേശീയ ടീമിൽ നിന്ന് ഏറെക്കാലം പുറത്തിടുന്ന പേസർ ടൈമൽ മിൽസ് ടീമിൽ തിരിച്ചെത്തി. പരിക്കേറ്റ ജോഫ്ര ആർച്ചറും ടെസ്റ്റ് ടീം നായകൻ ജോ റൂട്ടും ലോകകപ്പ് ടീമിൽ ഇടം നേടിയില്ല.

ടി20 ക്രിക്കറ്റിൽ മടങ്ങിയെത്താനുള്ള ആഗ്രഹം നേരത്തെ റൂട്ട് അറിയിച്ചെങ്കിലും സെലക്ടർമാർ ലോകകപ്പ് ടീമിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ല. വിറ്റാലിറ്റി ടി20 ബ്ലാസ്റ്റിലും ഹൺഡ്രഡിലും നടത്തിയ മികച്ച പ്രകടനമാണ് ടൈമൽ മിൽസിനെ ടീമിലേക്ക് തിരിച്ചു വിളിക്കാനുള്ള കാരണം. ഓയിൻ മോർഗൻ തന്നെയാണ് ഇംഗ്ലണ്ട് നായകൻ.

Read Also:- ദിവസേന അരമണിക്കൂർ നടക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!

ഇംഗ്ലണ്ട് സ്ക്വാഡ്: ഓയിൻ മോർഗൻ (ക്യാപ്റ്റൻ), മൊയിൻ അലി, ജോണി ബെയർസ്റ്റോ, സാം ബില്ലിംഗ്സ്, ജോസ് ബട്ട്ലർ, സാം കറൻ, ക്രിസ് ജോർദാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് മലൻ, ടൈമൽ മിൽസ്, ആദിൽ റഷീദ്, ജേസൺ റോയ്, ഡേവിഡ് വില്ലി, ക്രിസ് വോക്സ്, മാർക്ക് വുഡ്

ബൈസ്റ്റാൻഡ് താരങ്ങൾ: ടോം കറൻ, ലിയാം ഡോസൺ, ജെയിംസ് വിൻസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button