CricketLatest NewsNewsSports

ടി20 ലോക കപ്പിലെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്‌ലെ, ടീമിൽ ഇന്ത്യൻ താരങ്ങളില്ല

മുംബൈ: ഇക്കഴിഞ്ഞ ടി20 ലോക കപ്പിലെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്ത് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഇന്ത്യന്‍ ടീമില്‍ നിന്നും ഒരാളെപ്പോലും അദ്ദേഹം തന്റെ ഇലവനിലേക്കു പരിഗണിച്ചില്ല. പാകിസ്ഥാന്‍ താരങ്ങളാണ് കൂടുതല്‍ ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. പാകിസ്ഥാന്റെ മൂന്നു കളിക്കാര്‍ക്കു ഭോഗ്‌ലെയുടെ ഇലവനില്‍ ഇടം ലഭിച്ചു.

ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവരുടെ രണ്ടു വീതം താരങ്ങളും ഓസീസിന്റെയും നമീബിയയുടെയും ഒരാളും ടീമിലിടം പിടിച്ചു. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ ആസമാണ് ഭോഗ്‌ലെയുടെ ഇലവന്റെ ക്യാപ്റ്റന്‍. ടീമിന്റെ ഓപ്പണര്‍മാരില്‍ ഒരാളും അദ്ദേഹം തന്നെയാണ്.

Read Also:- പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ മുരിങ്ങയില..!!

ഹര്‍ഷ ഭോഗ്‌ലെയുടെ ടി20 ലോക കപ്പ് ഇലവന്‍: ബാബര്‍ ആസം (ക്യാപ്റ്റന്‍, പാകിസ്താന്‍), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), ചരിത് അസലെന്‍ക (ശ്രീലങ്ക), എയ്ഡന്‍ മര്‍ക്രാം (ദക്ഷിണാഫ്രിക്ക), ഷുഐബ് മാലിക്ക് (പാകിസ്താന്‍), മോയിന്‍ അലി (ഇംഗ്ലണ്ട്), വനിന്ദു ഹസരംഗ (ശ്രീലങ്ക), ഡേവിഡ് വീസെ (നമീബിയ), ഷഹീന്‍ അഫ്രീഡി (പാകിസ്താന്‍), ജോഷ് ഹേസല്‍വുഡ് (ഓസ്ട്രേലിയ), ആന്റിച്ച് നോര്‍ക്കിയ (ദക്ഷിണാഫ്രിക്ക).

shortlink

Related Articles

Post Your Comments

Related Articles


Back to top button