Kallanum Bhagavathiyum
CricketLatest NewsNewsSports

ജയിച്ചിട്ടും കുലുക്കമില്ലാതെ ജിമ്മി നീഷാം: കാരണം വെളിപ്പെടുത്തി താരം

ദുബായ്: ടി20 ലോക കപ്പിന്റെ ഫൈനലില്‍ കടന്നിരിക്കുകയാണ് ന്യൂസിലാൻഡ്. ആദ്യ സെമി പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ജിമ്മി നീഷാമിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഒരു നിമിഷം തോല്‍വി മണത്ത ന്യൂസിലാൻഡിന് ജീവന്‍ പകര്‍ന്നത്. എന്നാല്‍ വിജയ റണ്‍ നേടിയപ്പോള്‍ ബാക്കി താരങ്ങള്‍ ആഘോഷത്തോടെ തുള്ളിച്ചാടിയപ്പോള്‍ നീഷാം ഇരിപ്പിടത്തില്‍ നിന്ന് അനങ്ങിയില്ല.

പിന്നീട് അതിന്റെ കാരണം തിരയുന്ന തിരക്കിലായി സോഷ്യല്‍ മീഡിയ. നീഷാമിന് കൂട്ടായി നായകന്‍ കെയിം വില്യംസണും ഡഗൗട്ടില്‍ അമിത ആഹ്ളാദം കാണിക്കാതെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അങ്ങനെയാണെന്ന് ആരാധകര്‍ക്ക് അറിയാം. എന്നാലും വില്യംസണിന്‍റെ മുഖത്ത് ഒരു ചെറു ചിരിയെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ നീഷാമിന് അതുമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതിനുള്ള കാരണം താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

Read Also:- ആറ് മാസത്തെ താമസത്തിന് ശേഷം നാല് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി

‘ജോലി കഴിഞ്ഞോ? എനിക്ക് അങ്ങനെ തോന്നുന്നില്ല’ എന്നാണ് അഹ്ളാദപ്രകടനത്തിന് തയ്യാറാവാതിരുന്നതിനെ കുറിച്ച് നീഷാം ട്വിറ്ററില്‍ കുറിച്ചത്. താന്‍ നിര്‍വികാരിതനായി ഇരിക്കുന്ന ചിത്രം സഹിതമായിരുന്നു താരത്തിന്റെ ട്വീറ്റ്. ജിമ്മി നീഷാം ക്രീസിലേക്ക് എത്തുമ്പോള്‍ 29 പന്തില്‍ നിന്ന് 60 റണ്‍സ് ആണ് ന്യൂസിലാൻഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 11 പന്തില്‍ നിന്ന് 27 റണ്‍സ് നീഷാം നേടി. നീഷാം പുറത്തായെങ്കിലും മിച്ചല്‍ സമ്മര്‍ദ്ദം ഇല്ലാതെ കളിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button