Latest NewsUAENewsInternationalGulf

ഷാർജയിൽ തീപിടുത്തം: തൊഴിലാളികളെ ഒഴിപ്പിച്ചു

ഷാർജ: ഷാർജയിലെ വെയർ ഹൗസിൽ തീപിടുത്തം. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തിപീടുത്തം ഉണ്ടായത്. ഇൻഡസ്ട്രിയൽ ഏരിയ നമ്പർ 8 ലെ സ്‌പെയർ പാർട്‌സുകളും സ്‌ക്രാപ്പുകളും സൂക്ഷിച്ചിരുന്ന വെയർഹൗസിലായിരുന്നു തീപിടുത്തം.

Read Also: ഹരിത വിവാദത്തില്‍ ഗൂഢാലോചന, പാണക്കാട് കുടുംബത്തിന്റെ തീരുമാനം ലംഘിക്കുന്നത് അംഗീകരിക്കില്ല: പി.എം.എ സലാം

ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വെയർ ഹൗസിൽ നിന്നും തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചതായും നിലവിൽ തീ നിയന്ത്രണ വിധേയമാണെന്നും അധികൃതർ വ്യക്തമാക്കി. അഗ്നി ശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

മേഖലയിൽ കൂളിംഗ് പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അപകടത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താനുള്ള ചുമതല അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറും.

Read Also: നര്‍കോട്ടിക് വിവാദം ആളിക്കത്തുന്നു, പാലാ ബിഷപ്പിന് സംരക്ഷണം നല്‍കണം : അമിത് ഷായ്ക്ക് ബിജെപിയുടെ കത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button