Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 96 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് സൗദി അറേബ്യയിൽ 96 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 46 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ചു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: മലപ്പുറത്ത് യുവതിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചു: സഹപ്രവർത്തകരായ നഫീസ്, ജോൺ എന്നിവർ പിടിയിൽ

5,46,163 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,35,190 പേർ രോഗമുക്തി നേടി. 8,633 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 2,340 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 559 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. 39,837,443 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് വാക്സിനേഷൻ കുത്തിവെയ്പ്പ് നൽകിയത്.

Read Also: അബുദാബിയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയം: പരിശോധനകളിൽ രോഗം സ്ഥിരീകരിക്കുന്നത് 0.2 ശതമാനം പേർക്ക് മാത്രം

shortlink

Related Articles

Post Your Comments


Back to top button