Latest NewsUAENewsInternationalGulf

യുഎഇയിലെ ബറാഖ ആണവോർജ്ജ നിലയത്തിലെ യൂണിറ്റ് 2 വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചു

അബുദാബി: ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 2-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിച്ചു. നടപടിക്രമങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജി കോർപറേഷൻ അറിയിച്ചു. ഓഗസ്റ്റ് മാസം 27 നാണ് ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റിലെ യൂണിറ്റ് 2 പ്രവർത്തനമാരംഭിച്ചത്.

Read Also: എയിംസ് വേണം: കാസര്‍കോട്ട് സെപ്റ്റംബര്‍ 30 ന് കലക്‌ട്രേറ്റ് പടിക്കല്‍ ഉപവാസം

നവാഹ് എനർജി കമ്പനിയുടെ മേൽനോട്ടത്തിലാണ് യൂണിറ്റ് 2-നെ യു എ ഇ പവർ ഗ്രിഡിലേക്ക് ബന്ധിപ്പിച്ചത്. ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 2-ൽ നിന്നും ഉത്പാദിപ്പിക്കുന്ന കാർബൺ രഹിത വൈദ്യതി നിലവിൽ രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയിലേക്ക് നൽകാൻ ആരംഭിച്ചു.

യു എ ഇയിലെയും അറബ് ലോകത്തിലെയും ആദ്യത്തെ മൾട്ടി-യൂണിറ്റ് ഓപ്പറേറ്റിംഗ് ആണവ നിലയമാണ് ബറാക്ക പ്ലാന്റ്. യൂണിറ്റ് 2-നെ രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖലയോട് സംയോജിപ്പിച്ചതോടെ ഗ്രിഡിലേക്ക് 1,400 മെഗാവാട്ട് ശുദ്ധമായ വൈദ്യുതി ശേഷി കൂടി ചേർക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്. കാർബൺ പ്രസാരണം പരമാവധി കുറച്ച്‌കൊണ്ട് രാജ്യത്തിന്റെ വൈദ്യുതിയുടെ നാലിലൊന്ന് വരെ വിതരണം ചെയ്യാനുള്ള ലക്ഷ്യത്തിലേക്ക് യുഎഇ അടുത്തു കൊണ്ടിരിക്കുകയാണ്. അബുദാബിയിലെ അൽ ദഫ്റ മേഖലയിലാണ് ബറാഖ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

Read Also: പാലക്കാട്ടെ സമാന്തര ടെലഫോൺ എക്ചേഞ്ച് കേസിൽ പോലീസ് നടത്തിയ പരിശോധയിൽ പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് നോട്ടീസ് കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button