KeralaLatest NewsNews

കോണ്‍ഗ്രസ് വിട്ട് ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ല: വി.ഡി. സതീശന്‍

കെ.​പി.​സി.​സി​യു​ടെ സം​ഘ​ട​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ല്‍​കു​മാ​ര്‍ 43 വ​ര്‍​ഷ​ത്തെ കോ​ണ്‍​ഗ്ര​സ്​ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച്‌ കഴിഞ്ഞ ദിവസം​ സി.​പി.​എ​മ്മി​ല്‍ ചേര്‍ന്നിരുന്നു.

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി.ഡി. സതീശന്‍. കെ. കരുണാകരന്‍ പോയിട്ടും കോണ്‍ഗ്രസിനെ കൈപിടിച്ച്‌ ഉയര്‍ത്താന്‍ കഴിഞ്ഞെന്നും അര്‍ഹിക്കുന്നതിലും കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയതെന്നും സതീശന്‍ പറഞ്ഞു.

കൂടാതെ അര്‍ഹിക്കാത്തവര്‍ക്ക് അംഗീകാരം കൊടുക്കരുതെന്നതാണ് പാഠമെന്നും പാര്‍ട്ടി വിശദീകരണത്തിന് ധിക്കാരപരമായിരുന്നു അനില്‍കുമാറിന്‍റെ മറുപടിയെന്നും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

Read Also: കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് ചെറുപാർട്ടികൾ: പ്രിയങ്കയുടെ നേതൃത്വത്തിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് സൽമാൻ ഖുർഷിദ്

കെ.​പി.​സി.​സി​യു​ടെ സം​ഘ​ട​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ല്‍​കു​മാ​ര്‍ 43 വ​ര്‍​ഷ​ത്തെ കോ​ണ്‍​ഗ്ര​സ്​ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച്‌ കഴിഞ്ഞ ദിവസം​ സി.​പി.​എ​മ്മി​ല്‍ ചേര്‍ന്നിരുന്നു. പാ​ര്‍​ട്ടി​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കും മു​മ്പ്​ ന​ട​ത്തി​യ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​നി​ല്‍​കു​മാ​ര്‍ കോ​ണ്‍​ഗ്ര​സ്​ ദേ​ശീ​യ, സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ള്‍​​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​നം ന​ട​ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button