Latest NewsUAENewsInternationalGulf

യുഎഇയിലേക്കെത്തുന്ന യാത്രക്കാർക്ക് കൊണ്ടു വരാൻ കഴിയുന്ന പരമാവധി തുക എത്രയെന്ന് വ്യക്തമാക്കി ഫെഡറൽ കസ്റ്റംസ് അതോറിറ്റി

ദുബായ്: കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് പിന്നാലെ യു എ ഇയിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ യു എ ഇയിലേക്കെത്തുന്നവർക്കും രാജ്യത്ത് നിന്നും മറ്റിടങ്ങളേക്ക് പോകുന്നവർക്കും കൈവശം വെയ്ക്കാൻ കഴിയുന്ന പരമാവധി തുക എത്രയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഫെഡറൽ കസ്റ്റംസ് അതോറിറ്റി.

Read Also: മദ്യം വാങ്ങാൻ എത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്: അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

യാത്രക്കാർക്ക് കൊണ്ടുപോകാൻ കഴിയുന്ന തുകയ്ക്ക് പരിധിയില്ലെന്നാണ് ഫെഡറൽ കസ്റ്റംസ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. എന്നാൽ 60,000 ദിർഹത്തിലധികമോ അതിന് തുല്യമായ മറ്റ് കറൻസികളോ കൊണ്ടുപോകുന്നുണ്ടെങ്കിൽ കസ്റ്റംസ് ഓഫീസർമാരോട് തുക വെളിപ്പെടുത്തണമെന്നാണ് നിർദ്ദേശം. ട്വിറ്ററിലൂടെയാണ് ഫെഡറൽ കസ്റ്റംസ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

യാത്രക്കാർ ദുബായിയിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളിൽ ചില ഇനങ്ങളെ നേരത്തെ കസ്റ്റംസ് തീരുവയിൽ നിന്നും ഒഴിവാക്കിയിരുന്നു. 3000 ദിർഹത്തിന് താഴെ മൂല്യമുള്ള സമ്മാനങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയിട്ടുണ്ട്.

Read Also: മാനന്തവാടിയിൽ മയക്കുമരുന്നുമായി പിടിയിലായ ശ്രുതിയെ ലിവിങ് ടുഗദർ പാർട്ണറും സുഹൃത്തും ചേർന്ന് കുടുക്കിയതെന്ന് നിഗമനം

shortlink

Related Articles

Post Your Comments

Related Articles


Back to top button