PathanamthittaKottayamKeralaLatest NewsNewsCrime

സിനിമയിലേക്ക് പെണ്‍കുട്ടികളെ തേടുകയാണെന്ന് പറഞ്ഞ് അടുത്തു കൂടി: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

പാലായില്‍ ഒരു സ്ത്രീ നടത്തുന്ന കടയില്‍ എത്തിയപ്പോഴാണ് രാജേഷ് പെണ്‍കുട്ടിയെ കണ്ടത്

കോട്ടയം: സിനിമയിലേക്ക് പെണ്‍കുട്ടികളെ തേടുകയാണെന്ന് പറഞ്ഞ് അടുത്തു കൂടി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പത്തനംതിട്ട മല്ലപ്പള്ളി ആലുംമൂട്ടില്‍ രാജേഷ് ജോര്‍ജ് ആണ് പാലാ പൊലീസിന്റെ പിടിയിലാത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 15 വയസുകാരിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിരവധി മോഷണ കേസിലും തട്ടിപ്പ് കേസിലും പ്രതിയായ ഇയാള്‍ക്കെതിരെ സമാനമായ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പിടിയിലാകുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പ് നടത്തുകയാണ് പതിവ്.

പാലായില്‍ ഒരു സ്ത്രീ നടത്തുന്ന കടയില്‍ എത്തിയപ്പോഴാണ് രാജേഷ് പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് അമ്മ ഇല്ലാത്ത സമയം കടയില്‍ എത്തിയ രാജേഷ് അമ്മ പറഞ്ഞിട്ടാണ് വന്നതെന്നും സിനിമയില്‍ അഭിനയിക്കാന്‍ പെണ്‍കുട്ടികളെ തേടുകയാണ് എന്നും അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ അമ്മയെ ഫോണില്‍ വിളിക്കുന്നതായി അഭിനയിച്ചു. അതിനുശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. പാലാ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് പൊലീസ് പ്രതി രാജേഷിനെ കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button